കറുമുറെ കഴിക്കുന്ന ചീറ്റോസ്; ലേലത്തിൽ പോയത് 78 ലക്ഷം രൂപയ്ക്ക്: എന്താണിതിന്റെ പ്രത്യേകത?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറുമുറെ കഴിക്കുന്ന ചീറ്റോസ്; ലേലത്തിൽ പോയത് 78 ലക്ഷം രൂപയ്‌ക്ക്: എന്താണിതിന്റെ പ്രത്യേകത?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 05:11 pm IST
FacebookTwitterWhatsAppTelegram

വെറുതെയിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിക്കുന്നത് നല്ല രസമാണല്ലേ? അരിമുറുക്കും പപ്പടവടയും കഴിച്ചിരുന്ന നമ്മുടെ കൈകളിലേക്ക് പലനിറങ്ങളിലുള്ള പാക്കറ്റുകളിൽ കപ്പയും ഉരുളക്കിഴങ്ങുമെല്ലാം എണ്ണയിൽ പൊരിച്ചിങ്ങെത്തി. ആ കൂട്ടത്തിൽ നിങ്ങൾ ചീറ്റോസും കുർക്കുറെയും കഴിച്ചിട്ടുണ്ടോ ? ഉണ്ടാവും അല്ലേ? അവയുടെ ആകൃതി എന്താണ്? ചീറ്റോസിനും കുർക്കുറെയ്‌ക്കും എന്ത് ഷെയ്പ്പ് അല്ലേ? ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ നമ്മൾ സാധാരണ ഉപയോഗിക്കുന്ന പല വസ്തുക്കളുമായും ഇവയുടെ രൂപത്തിന് സാദൃശ്യം തോന്നാം.

അങ്ങനെയൊന്ന് കിട്ടിയാൽ നമ്മൾ എന്ത് ചെയ്യും? രണ്ട് മിനിട്ടെല്ലാം അതിന്റെ ഷെയ്പ്പ് നോക്കി ഇരിക്കും. എന്നിട്ട് ആഹാ എന്ത് രുചി എന്ന് പറഞ്ഞ് അകത്താക്കും. അതും അല്ലെങ്കിൽ സോഷ്യൽ മീഡിയ യുഗത്തിലായതിനാൽ ഒരു ഫോട്ടോ എടുത്ത് സ്‌റ്റോറി ഇടും. എന്നാൽ കാലിഫോർണിയയിലെ ബർബാംഗ് എന്ന സ്ഥലത്തെ മനുഷ്യൻ ചെയ്തത്. ഇത് ഒന്നുമല്ല. തന്റെ കയ്യിൽ കിട്ടിയ ഒരു ചീറ്റോസ് അദ്ദേഹം വിറ്റത് ഒരു ലക്ഷം ഡോളറിനാണ് അതായത് ഏകദേശം 78 ലക്ഷം ഇന്ത്യൻ രൂപയോളം. എന്തൊരു തള്ള് എന്ന് പറയാൻ വരട്ടെ.

ജോലിക്കിടെ ബോറഡിച്ച ഈ മനുഷ്യൻ വല്ലതും കഴിക്കാം എന്ന് പറഞ്ഞ് ഒരു പാക്കറ്റ് ചീറ്റോസ് വാങ്ങി വന്നു. ആള് നല്ല ബോറഡിയിലായതിനാൽ ഓരോ ചീറ്റോസും അതിന്റെ ഭംഗിയും ആകൃതിയും ഒക്കെ ആസ്വദിച്ച് പതുക്കെയാണ് കഴിച്ചത്. അങ്ങനെ ചീറ്റോസ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അതിനൊരു പീസിന് ഗൊറില്ലയുടെ ആകൃതിയുള്ളതായി തോന്നി. ഏത്.. ആഫ്രിക്കൻ കാടുകളിൽ കണ്ട് വരുന്ന ആ ഗൊറില്ല തന്നെ.

ചീറ്റോയ്‌ക്ക് ഗൊറില്ലയുടെ രൂപവുമായി സാദൃശ്യം തോന്നിയ അദ്ദേഹം എന്ത് ചെയ്തന്നല്ലേ ഒരു തമാശയ്‌ക്ക് ഈ ബയ് എന്ന് ഷോപ്പിംഗ് സൈറ്റിലിട്ടു. ഗൊറില്ല ഷോപ്പ്ഡ് ചീറ്റോസ് എ റെയർ പീസ് എന്ന ക്യാപ്ഷനോടെയായിരുന്നു ആ പോസ്റ്റ്. ആ പോസറ്റ് ശ്രദ്ധയിൽപ്പെട്ട ഒരുപാട് പേർക്ക് ആ ചീറ്റോസ് സ്വന്തമാക്കിയാൽ കൊള്ളാമെന്നായി. അങ്ങനെ ഈ ചീറ്റോയ്‌ക്ക് വേണ്ടി ലേലം ആരംഭിച്ചു.

ലേലത്തിനൊടുവിൽ ഒരു ലക്ഷം രൂപയ്‌ക്ക് ചീറ്റോസ് ഒരാൾ സ്വന്തമാക്കി. അങ്ങനെ നിസ്സാരമായി കരുതിയ ഒരു ചീറ്റോസ് പീസിലൂടെ അദ്ദേഹം ലക്ഷപ്രഭുവായെന്ന് കാര്യം. ഈ കഥ കേട്ടിട്ട് ഉടനെ ഒരു ചീറ്റോ പീസ് എടുത്ത് ലേലത്തിൽ വെയ്‌ക്കാൻ നോക്കുന്നതൊക്കെ കൊള്ളാം പക്ഷേ ലക്ഷങ്ങൾ കിട്ടണമെന്ന് വാശി പിടിക്കരുതെന്ന് മാത്രം.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies