പഞ്ചാബിൽ ആം ആദ്മിക്ക് ആപ്പടിച്ച് അകാലിദൾ; മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ മുൻ മണ്ഡലത്തിൽ തോൽവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ ആം ആദ്മിക്ക് ആപ്പടിച്ച് അകാലിദൾ; മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ മുൻ മണ്ഡലത്തിൽ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 02:33 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതിനിധീകരിച്ചിരുന്ന ലോക്‌സഭ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി പരാജയപ്പെട്ടു. ശിരോമണി അകാലിദളിന്റെ (അമൃത്സർ വിഭാഗം) സിമ്രാൻജിത് സിംഗ് മൻ ആണ് സംഗ്രൂർ ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ചത്. എഎപിക്ക് ആകെയുണ്ടായിരുന്ന ലോക്‌സഭ സീറ്റാണ് ഇതോടെ നഷ്ടമായത്.

2014ലും 2019ലും പാർലമെന്ററി സീറ്റ് നേടിയ ഭഗവന്ത് മന്നിന്റെ ശക്തികേന്ദ്രമായാണ് സംഗ്രൂർ അറിയപ്പെട്ടിരുന്നത്. ഇവിടെ തിരിച്ചടി നേരിട്ടത് എഎപിയെ ഞെട്ടിക്കുന്നതാണ്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ ധുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെ ഭഗവന്ത് മൻ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് സീറ്റിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ശക്തികേന്ദ്രം തകർത്തുവാരിയാണ് ശിരോമണി അകാലിദളിന്റെ (അമൃത്സർ വിഭാഗം) സിമ്രാൻജിത് സിംഗ് മൻ വിജയിച്ചത്.

പാർട്ടിക്ക് ഇത് വലിയ വിജയമാണെന്ന് സിമ്രാൻജിത് സിംഗ് പ്രതികരിച്ചു. പാർലമെന്റിൽ നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് സംഗ്രൂരിലെ വോട്ടർമാരോട് നന്ദിയറിയിക്കുകയാണ്. കർഷകർ, കർഷകത്തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി ഈ മണ്ഡലത്തിലെ ഓരോരുത്തരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കാൻ കഠിനമായി പ്രവർത്തിക്കുമെന്നും സിമ്രാൻജിത് സിംഗ് മൻ പ്രതികരിച്ചു. കടക്കെണിയിലായ കർഷകരുടെ അവസ്ഥയുൾപ്പെടെ സംഗ്രൂരിലെ തകരുന്ന സാമ്പത്തികാവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും സിമ്രാൻജിത് സിംഗ് വ്യക്തമാക്കി.

സംഗ്രൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഒരു സൂചനയാണെന്നും എഎപി സർക്കാരിന്റെ ഡൽഹി മോഡൽ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നാണ് അർത്ഥമാക്കുന്നതെന്നും ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ട്വിറ്ററിൽ പറഞ്ഞു.

2019 ൽ 1.10 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭഗവന്ത് മൻ വിജയിച്ചത്. 2014 ൽ 2.11 ലക്ഷമായിരുന്നു ഭൂരിപക്ഷം.

 

Tags: AAPShiromani Akali Dal
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies