ഉത്തരേന്ത്യയിൽ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ബിഹാറിൽ ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചത് 17 പേർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരേന്ത്യയിൽ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ബിഹാറിൽ ഒരാഴ്ചയ്‌ക്കുള്ളിൽ മരിച്ചത് 17 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 10:34 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന : ഉത്തരേന്ത്യയിൽ കാലവർഷം ആരംഭിച്ചതോടെ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. പതിനേഴ് പേരാണ് കഴിഞ്ഞാഴ്ച മാത്രം ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്. ഭഗൽപൂർ ജില്ലയിൽ ആറ് , വൈശാലി, ബങ്ക, ഖഗാരിയ എന്നിവിടങ്ങളിൽ മൂന്ന് , മുൻഗർ, കതിഹാർ, മധേപുര, എന്നിവിടങ്ങളിൽ രണ്ട് , സഹർസയിൽ ഒന്ന് എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇടിമിന്നലുകളുടെ തരംഗദൈർഘ്യം വർധിച്ചതാണ് ഇതിന്റെ കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്.റിപ്പോർട്ട് അനുസരിച്ച് മിന്നലിൽ 34 ശതമാനം വർദ്ധനവാണ് രാജ്യത്ത് ചൂണ്ടിക്കാട്ടുന്നത് .

2020-21 കാലഘട്ടത്തിൽ ഇടിമിന്നൽ 1,697 മരണങ്ങൾക്ക് കാരണമായി. 2020-21 വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പ്രകാരം മിന്നലേറ്റ് മരണം സംഭവിക്കുന്നതിൽ കൂടുതൽ പേരും ഉത്തരേന്ത്യക്കാരാണ് . ഭൗമശാസ്ത്ര മന്ത്രാലയവും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പും , സർക്കാർ ഏജൻസികളും ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്.ബീഹാറിൽ 401, ഉത്തർപ്രദേശിൽ 238, മധ്യപ്രദേശിൽ 238, ഒഡിഷ 156 എന്നങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ കണക്കുകൾ .

2019-20 ൽ 1.38 കോടിയായിരുന്ന മിന്നൽ തരംഗങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ 1.85 കോടിയായി വർദ്ധിച്ചു. 46.83 ലക്ഷമാണ് വർദ്ധന. ഇതും മിന്നലേറ്റുളള മരണങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് മിന്നലാക്രമണത്തിൽ രാജ്യത്ത് 34% വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ.

നിലവിലെ സാഹചര്യത്തിൽ ഇടിമിന്നൽ കൊണ്ടുള്ള മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ മഴക്കാലത്ത് ഉണ്ടാകുന്ന ഇടിമിന്നൽ പ്രദേശവാസികൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു.ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിരവധി പേരാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. ഇത്തരത്തിൽ മരണപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. അതേസമയം മിന്നലേറ്റ് മരിച്ചവരുടെ എണ്ണം കണക്കിലും അധികം ആകാനാണ് സാധ്യത എന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു.

Tags: Deaths
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies