'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം' ഭക്തിയുടെ പാരമ്യതയിൽ ആറാടിച്ച വരികൾ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ആസ്വാദകലോകത്തിന്റെ പ്രണാമം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ ഭക്തിയുടെ പാരമ്യതയിൽ ആറാടിച്ച വരികൾ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ആസ്വാദകലോകത്തിന്റെ പ്രണാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഒരോ ശ്രോതാവിനെയും തന്റെ വരികൾ കൊണ്ട് ഭക്തിയുടെ പാരമ്യതയിലേക്ക് എത്തിച്ച അതുല്യ പ്രതിഭ . ആ തൂലികയിൽ വിടരുന്ന ഒരോ വരികളും ആസ്വാദകന്റെ മനസ്സിൽ മായാതെ നിലകൊണ്ടു. ഗുരുവായൂരപ്പന്റെ രൂപം ഒരു ശിലപോലെ തന്റെ വരികളിലൂടെ വിശ്വാസികൾക്ക് പകർന്ന് നൽകിയ ഗാനരചയിതാവ് ആയിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’, കണ്ണന്റെ ഈ വരികൾ മൂളാത്ത മലയാളികൾ ചുരുക്കമാണ്. ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം’ ‘കാനന വാസാ കലിയുഗ വരദാ കാൽത്തളിരിട കൈ തൊഴുന്നേൻ’ തുടങ്ങിയ പ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങളും കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ വ്യക്തിത്വം.

മൂവായിരത്തോളം ഭക്തിഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഉളളുരുകി കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഭക്തന്റെ അകക്കണ്ണിൽ ദൈവീകചൈതന്യം പ്രതിഷ്ഠിക്കുന്ന വരികൾ അതായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ രചനാശൈലി. ഗാനങ്ങൾക്ക് പുറമെ കഥ,നോവൽ, ചെറുകഥ,വിവർത്തനം ,നർമ്മലേഖനങ്ങൾ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ ഇടങ്ങൾ.തന്റെ രചനയിൽ എന്നും ലളിതമായ ഭാഷാ പ്രയോഗങ്ങൾ കൊണ്ട് വരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

1936ൽ ഗുരുവായൂർ ചൊവ്വല്ലൂർ വാരിയത്ത് കാവിൽ വാരിയത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനനം.ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്‌കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ, തൃശൂർ ശ്രീകേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ശേഷം മാദ്ധ്യമ രംഗത്ത് പ്രഥമ സ്ഥാനം വഹിച്ചു. തുടർന്ന് 2004ൽ അസിസ്റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു.

ഇവയ്‌ക്ക് പുറമെ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങി നിരവധി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചു. വിവിധ വിഭാഗങ്ങളിലായി പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും മൂവായിരത്തിൽ പരം ഭക്തി ഗാനങ്ങളും രചിച്ചു.

തിരുവെങ്കിടാചലപതി, പാമ്പാടി നാഗരാജക്ഷേത്രം, വാരിയർ സമാജത്തിന്റെ സഞ്ജീവനി അവാർഡ്, ടോംയാസ് അവാർഡ്,ജ്ഞാനപ്പാന, രേവതി പട്ടത്താനം,വേദക്കാട് ക്ഷേത്രം, പുത്തൂർ ദേവിക്ഷേത്രം, ഗുരുവായൂർ നഗരസഭാ പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, ഗീതാഗോവിന്ദം അവാർഡ്, സിദ്ധിനാഥാനന്ദസ്വാമി പുരസ്‌കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Tags: DeathwriterChowalloor Krishnankutty
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies