‘ചരിത്രം വഴി മാറും ചിലർ വരുമ്പോൾ ‘; രാജകീയമായി എസ്.യു.വികളുടെ ‘ബിഗ്-ഡാഡി’; മഹീന്ദ്ര സ്കോർപിയോ N ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

 ‘ചരിത്രം വഴി മാറും ചിലർ വരുമ്പോൾ ‘; രാജകീയമായി എസ്.യു.വികളുടെ ‘ബിഗ്-ഡാഡി’; മഹീന്ദ്ര സ്കോർപിയോ N ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 08:00 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന സ്കോർപിയോ N മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എസ്‌യുവികളുടെ ‘ബിഗ് ഡാഡി’ എന്നാണ് മഹീന്ദ്രയുടെ പുത്തൻ സ്കോർപിയോ വിശേഷിപിക്കപ്പെടുന്നത്. Z2 പ്രെട്രോൾ MT വേരിയെന്റിന് പ്രാരംഭ വില 11.99 ലക്ഷം രൂപയാണ്. Z8L ഡീസൽ MT വേരിയെന്റിന് 19.49 ലക്ഷം രൂപവരെ വില ഉയരുന്നുണ്ട്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ Z2,Z4,Z6,Z8,Z8L എന്നിങ്ങനെ അഞ്ച് സ്ട്രീം ഓപ്ഷനുകളിലാണ് പുതിയ എസ്‍യുവി ലഭ്യമാകുന്നത്. നിലവിൽ കമ്പനി പറഞ്ഞിരിക്കുന്ന വില ബാധകമാവുന്നത് വാഹനത്തിനായി ആദ്യം ബുക്ക് ചെയ്യുന്ന 25,000 പേർക്കാണ്.

മഹീന്ദ്ര സ്കോർപിയോ N ന്റെ ഓൺലൈൻ ബുക്കിം​ഗ് ജൂലൈ 30 രാവിലെ 11 മണി മുതൽ ആരംഭിക്കും. അടുത്ത ഉത്സവ സീസണുകളിലായിരിക്കും വാഹനത്തിന്റെ വിതരണം നടക്കുക. ‘Add to cart’ ഫീച്ചർ ജൂലൈ 5 മുതൽ ഓൺലൈനിലും ഡീലർഷിപ്പുകളിലും ലഭ്യമാകും. ജൂലൈ 5 മുതൽ 30 ന​​ഗരങ്ങളിലാണ് സ്കോർപിയോ N ന്റെ ടെസ്റ്റ് ട്രൈവിം​ഗ് ലഭ്യമാകുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലേയ്‌ക്ക് ജൂലൈ 15 ന് ശേഷം ടെസ്റ്റ് ട്രൈവിം​ഗിന് വാഹനം ലഭ്യമാക്കുമെന്നും കമ്പനി പറയുന്നു.

രണ്ട് നിറങ്ങളിലാണ് വാഹനത്തിന്റെ അകം മനോഹരമാക്കിയിട്ടുള്ളത്. കറുപ്പും ബ്രൗണും നിറത്തിലാണ് സീറ്റുകളും ഡാഷ്‌ബോര്‍ഡുകളും ഒരുക്കിയിട്ടുള്ളത്. എ.സി. വെന്റുകളിലും സെന്റര്‍ കണ്‍സോളിലും ഉള്‍പ്പെടെയുള്ള ഭാഗങ്ങൾക്ക് സില്‍വര്‍ ആക്‌സെന്റുകള്‍ നല്‍കിയും കമ്പനി വാഹനത്തെ രാജകീയമാക്കിയിട്ടുണ്ട്. ആദ്യ രണ്ട് നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകളും ആംറെസ്റ്റുകളും നല്‍കിയിട്ടുണ്ട്. മൂന്നാം നിര ബെഞ്ച് സീറ്റുകളുമാണ്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, അഡ്രിനോക്‌സ് കണക്ടിവിറ്റി സംവിധാനം,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയോടൊപ്പം സോണിയുടെ 3ഡി സൗണ്ട് സംവിധാനവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ ലെതര്‍ ഉപയോ​ഗിച്ച് നൽകിയിട്ടുള്ള സ്‌കോര്‍പിയോ എന്‍ ബാഡിജിങ്ങ് എന്നിവ സ്കോർപിയോ Nന്റെ അകത്തളം മനോഹരമാക്കുന്നു.

എല്‍.ഇ.ഡി. ട്വിന്‍പോഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സി ഷേപ്പില്‍ ഒരുക്കിയിരിക്കുന്ന എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, പവര്‍ ലൈനുകള്‍ ഉൾപ്പെടുത്തിയിരിക്കുന്ന ബോണറ്റ് എന്നിവ വാഹനത്തിന് എസ്.യു.വിയുെട രാജകീയ രൂപം നൽകുന്നു. പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന 18 ഇഞ്ച് അലോയി വീലുകൾ, റിയര്‍വ്യൂ മിറര്‍ എന്നിവ സ്‌കോര്‍പിയോ കൂടുതൽ മനോഹരമാക്കുന്നു.

റിപ്പോർട്ടുകളനുസരിച്ച് വിലവിവരക്കണക്ക് താഴെ പറയുന്ന പ്രകാരമായിരിക്കും,

Z2 : പെട്രോൾ- 11.99 ലക്ഷം : ഡീസൽ- 12.46 ലക്ഷം
Z4 : പെട്രോൾ- 13.49 ലക്ഷം : ഡീസൽ- 13.99 ലക്ഷം
Z6 : പെട്രോൾ- 13.49 ലക്ഷം : ഡീസൽ- 14.99 ലക്ഷം
Z8 : പെട്രോൾ- 16.99 ലക്ഷം : ഡീസൽ- 17.49 ലക്ഷം
Z8L : പെട്രോൾ- 8.99 ലക്ഷം : ഡീസൽ- 19.49 ലക്ഷം

Tags: mahindra
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies