ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. കോൺഗ്രസ് അദ്ധ്യക്ഷയുടെ പേഴ്സണൽ സെക്രട്ടറി പി പി മാധവനെതിരെയാണ് 26 വയസ്സുകാരി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തു.
ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും, വിവാഹ വാഗ്ദാനം നൽകിയും പീഡനത്തിന് ഇരയാക്കി എന്നാണ് യുവതി പരാതിയിൽ പറയുന്നത്. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഡൽഹി സ്വദേശിനിയാണ് പരാതിക്കാരി. രണ്ട് വർഷം മുൻപ് ഇവരുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. കോൺഗ്രസ് പാർട്ടി ഓഫീസ് ജീവനക്കാരനായിരുന്നു യുവതിയുടെ ഭർത്താവ്. 71 വയസ്സുകാരനാണ്, കുറ്റാരോപിതനായ പി പി മാധവൻ.
Comments