മതസ്പർദ്ധ വളർത്തുന്ന ട്വീറ്റ്: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതസ്പർദ്ധ വളർത്തുന്ന ട്വീറ്റ്: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മതസ്പർദ്ധ വളർത്തുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാട്യാല ഹൗസ് കോടതിയിൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റിന് മുൻപിൽ സുബൈറിനെ ഇന്ന് ഹാജരാക്കിയിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

നേരത്തെ ചോദ്യം ചെയ്യലുമായി സുബൈർ സഹകരിക്കുന്നില്ലെന്നും വിവാദ പോസ്റ്റുകൾ ഇട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാനായി ഫോൺ ഫോർമാറ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞിരുന്നു. ഇന്നലെ സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കൂടുതൽ സമയം വേണമെന്ന് പോലീസ് ഇന്ന് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. കലാപത്തിന് കാരണമാകുന്ന തരത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സെക്ഷൻ 153 പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തിയതിനും മതത്തെ അവഹേളിച്ചതിനും സെക്ഷൻ 295 പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

അതേസമയം പരാതിക്ക് ആധാരമായ ചിത്രം 1983 ൽ പുറത്തിറങ്ങിയ കിസി സേ ന കഹന എന്ന ചിത്രത്തിലേതാണെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. എന്നാൽ ചിത്രം എഡിറ്റ് ചെയ്താണ് സുബൈർ പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

 

Tags: പോലീസ് കസ്റ്റഡി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies