ബഹുവർണ്ണത്തിൽ നിറഞ്ഞൊഴുകി കാനോ ക്രിസ്റ്റൽസ്; ഇത് ഭൂമിയിലെ മഴവില്ല്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹുവർണ്ണത്തിൽ നിറഞ്ഞൊഴുകി കാനോ ക്രിസ്റ്റൽസ്; ഇത് ഭൂമിയിലെ മഴവില്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 12:43 pm IST
Facebook
Twitter
WhatsAppTelegram

ആകാശത്ത് മാത്രമല്ല… ഇങ്ങ് താഴെ ഭൂമിയിലും ഉണ്ട് മഴവില്ല്. അതും നദിയിൽ…. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ഭൂമിയിലും മഴവില്ലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ കാനോ ക്രിസ്റ്റൽസ് എന്ന നദിയാണ് മഴവില്ലഴകിൽ നിറഞ്ഞൊഴുകുന്നത്

കൊളംബിയയിലെ മെറ്റാ പ്രവിശ്യയിലെ സെറാനിയ ഡി ലാ മകരേന ദേശീയ ഉദ്യാനത്തിലാണ് റെയിൻ ബോ റിവർ എന്ന് അറിയപ്പെടുന്ന കാനോ ക്രിസ്റ്റൽസ് സ്ഥിതി ചെയ്യുന്നത്. ഗുയബൊറോ നദിയുടെ പോഷകനദിയായ ഇതിന്റെ നീളം 62.1 മൈലാണ് ബഹുവർണ്ണങ്ങൾ കൊണ്ട് സമ്പുഷ്ടമായതിനാൽ അഞ്ച് നിറങ്ങളുള്ള നദിയെന്നും റെയിൻബോ റിവറിന് വിളിപ്പേരുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, നീല, പിങ്ക് തുടങ്ങിയ നിറങ്ങളാണ് നദിയിൽ അലിഞ്ഞ് ചേർന്നിരിക്കുന്നത്.

റെയിൻബോ റിവറിലെ ജലസസ്യമാണ് ഈ നിറത്തിന് കാരണമാകുന്നത് എന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. പോഡോസ്റ്റമേസി കുടുംബത്തിൽപ്പെട്ട മക്കറേനിയ ക്ലാവിഗെറ സപ്ീഷീസ് ആണ് നദിയിൽ നിറഞ്ഞ് വളരുന്നത്. പിങ്ക് ആണ് ഈ ചെടികളുടെ നിറം. വെള്ളത്തിന്റെയും സൂര്യപ്രകാശത്തിന്റെയും സ്വാധീന ഫലമായി ഇത് പല നിറങ്ങളിലായി കാണപ്പെടുന്നു. ജൂൺ മുതൽ ഒക്ടോബർവരെയുള്ള കാലയളവിലാണ് നദി ഏറ്റവും കൂടുതൽ വർണ്ണ ശബളമാകുന്നത്.

ജൂൺ മുതൽ ഒക്ടോബർവരെയുള്ള അഞ്ച് മാസക്കാലമാണ് ഇവിടെ മഴ ലഭിക്കുക. മഴ പെയ്യുമ്പോൾ നദിയിലെ ജലനിരപ്പ് ഉയരുകയും, ഒഴുക്കിന്റെ വേഗത വർദ്ധിക്കുകയും ചെയ്യുന്നു. ഇത് ചെടി തഴച്ചു വളരാൻ കാരണം ആകുന്നു. ഇതോടെ നദിയിലെ നിറങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ജൂൺ മുതൽ ഒക്ടോബർവരെയുള്ള കാലങ്ങളിൽ ആണ് ഇവിടം സന്ദർശിക്കാൻ വിനോദസഞ്ചാരികൾ കൂടുതൽ ആയി എത്തുന്നത്.

ഒരുകാലത്ത് കൊളംബിയൻ ഒളിപ്പോരാളികളുടെ സങ്കേതം ആയിരുന്നു ഈ നദിയും ഇതിന്റെ മേഖലയും. അതുകൊണ്ടുതന്നെ ഇവിടേക്ക് പുറത്തു നിന്ന് ആരും എത്തിയിരുന്നില്ല. എന്നാൽ സൈന്യം ഇവരെ തുരത്തിയോടിച്ചതോടെ് ഈ നദിയുടെ മനോഹാരിത ആസ്വദിക്കാൻ മറ്റുള്ളവർക്കും അവസരം ലഭിച്ചു. അതേസമയം ഇങ്ങോട്ടുള്ള വഴി അൽപ്പം ദുർഘടം നിറഞ്ഞതാണ്.

ദിനം പ്രതി നൂറു കണക്കിന് ആളുകൾ ആണ് വർണ്ണാഭമായ ഈ നദി കാണാൻ ഇവിടെ എത്താറുള്ളത്. എന്നാൽ കൊറോണക്കാലത്ത് ഇവിടേക്കുള്ള പ്രവേശനാനുമതി അധികൃതർ നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വർഷം മദ്ധ്യത്തോടെയാണ് ഇവിടം വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. കൊറോണയുടെ ഭീതി നിലനിൽക്കുമ്പോഴും ഇവിടേക്കെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവില്ലെന്നാണ് അധികൃതർ പറയുന്നത്.

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies