സിറിയയിൽ വെച്ച് അൽ ഖ്വയിദ നേതാവിനെ വധിച്ച് അമേരിക്ക. യുഎസ് സഖ്യ സേന നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അൽ ഖ്വയിദ ബന്ധമുള്ള ഹോറസ് അൽ ദിൻ ഗ്രൂപ്പിലെ മുതിർന്ന നേതാവ് അബൂഹംസ അൽ യെമനി കൊല്ലപ്പെട്ടത്. ഇദ്ലിബ് പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടന്നത്.
തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ചു ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയിൽ ഇദ്ലിബ് കേന്ദ്രമാക്കി അൽ-ഖ്വയിദ വിഭാഗങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണ് ഹോറസ് അൽ ദിൻ.
2020 ജൂണിൽ, ഹൊറസ് അൽ-ദിനോടൊപ്പം ജോർദാനിയൻ കമാൻഡറായ ഖാലിദ് അരൂരിയെ ഇഡ്ലിബിലും യുഎസ് സൈന്യം വധിച്ചിരുന്നു. 2019 ഡിസംബറിലെ ഡ്രോൺ ആക്രമണത്തിൽ മുതിർന്ന ഹൊറാസ് അൽ-ദിൻ കമാൻഡറും അബു ഖദീജ അൽ-ഉർദുനി എന്നറിയപ്പെടുന്ന ജോർദാൻ പൗരനുമായ ബിലാൽ ഖുറൈസത്ത് കൊല്ലപ്പെട്ടിരുന്നു.
Comments