പത്തനംതിട്ട : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കിലുക്കം സിനിമയിലെ രേവതിയെ പോലെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. സ്വപ്ന ഒരോ സമയത്തും ഒരോ കാര്യങ്ങളാണ് പറയുന്നത്. ഇതിനെല്ലാം വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെത് എന്നും അദ്ദേഹം ആരോപിച്ചു. പത്തനംതിട്ടയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് സ്വരാജിന്റെ പരാമർശം.
കേരളത്തിലെ കോൺഗ്രസ് കാതോർക്കുന്നത് കള്ളക്കടത്തുകാരി ആയ സ്വപ്നയുടെ വാക്കുകൾക്കാണെന്നും , തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിർഭ്യാഗ്യവാന്മാർ എന്ന് കാലം യൂത്ത് കോൺഗ്രസുകാരെ വിലയിരുത്തുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ന് കോൺഗ്രസിനെ ഭൂതകണ്ണാടി കൊണ്ട് നോക്കിയാലും കണാൻ സാധിക്കില്ല.വസ്തുതാപരമായ ഒരു ആരോപണവും ഉയർത്താൻ യുഡിഎഫിന് കഴിയുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
Comments