ബംഗളൂരു: എഎല്‍ടിന്യൂസ് വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്. 2018ലെ ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപകരണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്. ജൂണ്‍ 20 ന് സെക്ഷന്‍ 153എ, 295 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 27 ന് അറസ്റ്റിലാകുകയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
‘കിസി സെ നാ കഹ്ന’എന്ന ബോളിവുഡ് സിനിമയിലെ ചിത്രശകലത്തില് ഹണിമൂണ്‍ ഹോട്ടല്‍ എന്നതിന് പകരം ഹനുമാന് ഹോട്ടല്‍ എന്ന് മാറ്റി പോസ്റ്റ് ചെയ്തു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. മത സമുദായങ്ങള്‍ക്കെതിരെ പ്രകോപനപരമായ പരമര്‍ശങ്ങള്‍ നടത്തി ഫോളേവേഴ്സിനെ കൂട്ടുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഇത്തരത്തില്‍ നാലില്‍ പരം ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. ലാപ്ടോപ്പില്‍ നിന്നാണോ ഫോണില്‍ നിന്നാണോ ഇത് പോസ്റ്റ് ചെയ്തത് എന്നും ഉപകരണങ്ങള്‍ കണ്ടെടുക്കണമെന്നും പോലീസ് വ്യക്തമാക്കി.
Comments