തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിതുര സ്വദേശി ബെഞ്ചമിൻ(68) ആണ് അറസ്റ്റിലായത്.
വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു വർഷം മുമ്പാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടിയുടെ സഹോദരിയാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
പീഡന വിവരം പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പന്ത്രണ്ടുകാരി സംഭവം സഹോദരിയോട് പറയുകയും സഹോദരി ചൈൽഡ്ലൈൻ പ്രവർത്തകർക്ക് മൊഴി നൽകുകയുമായിരുന്നു.
Comments