ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന് അവാർഡ്. മാർകോം ഐക്കൺ ഓഫ് ദി ഇയർ അവാർഡാണ് ലഭിച്ചത് .രണ്ടുപതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക് നൽകിയ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം.
ഫേസ്ബുക്ക്, ഗൂഗിൾ, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയിൽ മാഗസിൻ തുടങ്ങിയ ആഗോള കമ്പനികളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എംഇ ഉച്ചകോടി 2022ൽ മെറ്റാ (ഫെയ്സ്ബുക്ക്) മധ്യപൂർവദേശം ആഫ്രിക്ക റീജ്യൻ തലവൻ അന്ന ജർമനോസ് അവാർഡ് സമ്മാനിച്ചു.കഴിഞ്ഞ വർഷം ലോകപ്രശസ്തമായ ഫോബ്സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിങ് പ്രഫഷനലുകളുടെ പട്ടികയിൽ നന്ദകുമാർ ഇടം നേടിയിരുന്നു.
Comments