കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ നിന്നും 11.3 പവൻ സ്വർണം കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2015-16 കാലയളവിലാണ് സ്വർണം നഷ്ടപ്പെട്ടത്. സംസ്ഥാന സർക്കാർ പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുന്നത്.
2015-16 കാലയളവിൽ പ്രവർത്തിച്ചിരുന്ന ദേവസ്വം ജീവനക്കാർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടെയാണ് ദേവസ്വത്തിന് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വിവിധ വഴിപാട് ഇനങ്ങളുടെ വരവ് രേഖപ്പെടുത്തിയതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 30,000 രൂപയിലധികം ഇത്തരത്തിൽ നഷ്ടമുണ്ടായെന്നാണ് കണക്ക്. ദേവസ്വം ജീവനക്കാരുടെ വീഴ്ചയിൽ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
Comments