''ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് ഒരു ചുക്കുമറിയില്ല''; യുഎസ് സമിതിക്ക് ഇന്ത്യയുടെ ചുട്ടമറുപടി; പാനലിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് ഒരു ചുക്കുമറിയില്ല”; യുഎസ് സമിതിക്ക് ഇന്ത്യയുടെ ചുട്ടമറുപടി; പാനലിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 08:43 pm IST
FacebookTwitterWhatsAppTelegram

മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളി ഇന്ത്യ. പക്ഷപാതപരമായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും വാസ്തവമല്ലാത്ത കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് സമിതിയുടെ മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളിയത്. കൂടാതെ ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് ഒരു ധാരണയില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ജൂണിൽ പുറത്തിറക്കിയ റിപ്പോർട്ടിലായിരുന്നു ഇന്ത്യക്കെതിരെയുള്ള പരാമർശം. മതസ്വാതന്ത്ര്യം കണക്കിലെടുത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളെയും ‘പ്രത്യേക പരിഗണനയുള്ള രാഷ്‌ട്രങ്ങളായി’ പ്രഖ്യാപിക്കാൻ യുഎസ് ഭരണകൂടത്തോട് ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്.

”പക്ഷപാതപരവും കൃത്യമല്ലാത്തതുമായ അഭിപ്രായങ്ങൾ ഇന്ത്യയെക്കുറിച്ച് പരാമർശിച്ചത് കണ്ടു. ഭാരതത്തെക്കുറിച്ച്, ഇവിടുത്തെ ഭരണഘടന ചട്ടക്കൂടിനെക്കുറിച്ച്, രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച്, ജനാധിപത്യ ധാർമ്മികതയെക്കുറിച്ചെല്ലാം യാതൊരു ധാരണയും വ്യക്തതയുമില്ലെന്ന് പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ.” റിപ്പോർട്ട് പുറത്തിറക്കിയ യുഎസ് പാനലിനോട് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ്‌സിഐആർഎഫ് തയ്യാറാക്കിയ റിപ്പോർട്ട് നിർഭാഗ്യവശാൽ വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിലെ അഭിപ്രായങ്ങൾ രൂപപ്പെടുത്തിയതെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു. സംഘടനയുടെ വിശ്വാസ്യതയെയും വസ്തുനിഷ്ഠതയെയും സംബന്ധിച്ച് ആശങ്കകൾ രൂപീകരിക്കാൻ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ, തുടങ്ങി പത്തിലധികം രാജ്യങ്ങളെ ‘പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി’ പ്രഖ്യാപിക്കാൻ ബൈഡൻ ഭരണകൂടത്തോട് ശുപാർശ ചെയ്യുന്നതായിരുന്നു യുഎസ് പാനലിന്റെ റിപ്പോർട്ട്.

 

Tags: Arindam Bagchireligious freedom
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies