അമരാവതിയിൽ ഇസ്ലാമിക തീവ്രവാദികൾ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവം; മൃഗഡോക്ടറായ യൂസഫ് ഖാൻ പിടിയിൽ; ഉമേഷിനെതിരെ പോസ്റ്റിട്ട് കൊലപാതകത്തിന് പ്രകോപിപ്പിച്ചതായി കണ്ടെത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമരാവതിയിൽ ഇസ്ലാമിക തീവ്രവാദികൾ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവം; മൃഗഡോക്ടറായ യൂസഫ് ഖാൻ പിടിയിൽ; ഉമേഷിനെതിരെ പോസ്റ്റിട്ട് കൊലപാതകത്തിന് പ്രകോപിപ്പിച്ചതായി കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൃഗഡോക്ടറായ യൂസഫ് ഖാൻ ബഹദൂർ ഖാനെ അറസ്റ്റ് ചെയ്ത് പോലീസ്. കോട്ട്‌വാലി സിറ്റി പോലീസാണ് യൂസഫിനെ പിടികൂടിയത്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പിൽ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാല് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ ആറാം പ്രതിയാണ് വെറ്ററിനറി ക്ലിനിക്ക് നടത്തുന്ന യൂസഫ്. നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ച് കെമിസ്റ്റായ ഉമേഷിനെതിരെ യൂസഫ് വിവരം പങ്കുവെച്ചിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് യൂസഫ് വിവരം പങ്കുവെച്ചത്. യൂസഫിന്റെ പ്രവൃത്തി ഉമേഷിനെ കൊല്ലാൻ കൂടുതൽ പ്രകോപിപ്പിച്ചുവെന്ന് കോട്ട്‌വാലി പോലീസ് അറിയിച്ചു.

കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് യൂസഫിനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു യൂസഫ് അറസ്റ്റിലായത്. കൂടാതെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഷെയ്ഖ് ഇർഫാനും മറ്റ് ആറ് പേരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

ജൂൺ 21ന് രാത്രി 10നും 10.30നും ഇടയ്‌ക്കായിരുന്നു മെഡിക്കൽ ഷോപ്പ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ ഭാര്യ വൈഷ്ണവിയും മകൻ സങ്കേതും (27) മറ്റൊരു സ്‌കൂട്ടറിൽ ഒപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബിജെപിയുടെ മുൻ വക്താവായ നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതിനാണ് ഇസ്ലാമിക ഭീകരർ ഉമേഷിനെ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ കഴുത്തറുത്ത് കൊന്നതും ഇതേ കാരണത്തിന്റെ പേരിലായിരുന്നു.

 

Tags: Nupur SharmaveterinarianAmravatiChemist
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies