എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചതിന് യു ട്യൂബ് ചാനല്‍ അവതാരകൻ സൂരജ് പാലാക്കാരനെതിരെ പോലീസ് കേസെടുത്തു. ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൂരജ് പാലാക്കാരന് എന്ന സൂരജ് വി. സുകുമാറിനെതിരെ എറണാകുളം സൗത്ത് പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി.പി.നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയുടെ പരാതിയില്‍ തന്നെയാണ് സൂരജ് പാലാക്കാരനെതിരെതിരെയും കേസെടുത്തിരിക്കുന്നത്. നിലവിൽ സൂരജ് ഒളിവിലാണ്.
ടി.പി.നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെ അടിമാലി സ്വദേശിയായ യുവതിയെപ്പറ്റി സൂരജ് വീഡിയോ ചെയ്തിരുന്നു. വീഡിയോയിൽ യുവതിയെ മോശമായി ചിത്രീകരിച്ചതോടെ പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് കൂടാതെ മറ്റ് ചില വകുപ്പുകളും ഇയാൾക്കെതിരെ പോലീസ് എടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും സൂരജിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് റണാകുളം സൗത്ത് എ.സി.പി വ്യക്തമാക്കി.
Comments