വിദേശ സംഭാവന നിയമം ഭേദഗതി ചെയ്തു; വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് അധികാരികളുടെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശ സംഭാവന നിയമം ഭേദഗതി ചെയ്തു; വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് അധികാരികളുടെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 02:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ്‌സിആർഎ) ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2011 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

തുക പരിധി വർദ്ധിക്കുകയാണെങ്കിൽ സർക്കാരിനെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നും 90 ദിവസമായി വർധിപ്പിച്ചു. ആറാം ചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയിലധികം വിദേശത്ത് നിന്നും വാങ്ങിയാൽ തുക കൈപ്പറ്റി 30 ദിവസത്തിനകം കേന്ദ്ര സർക്കാരിനെ അറിയിക്കണം എന്നതായിരുന്നു 2011 ലെ നിയമ ഭേദഗതി.

നേരത്തെ തുക കൈമാറ്റം ചെയ്യണമെങ്കിൽ 30 ദിവസത്തിനുള്ളിൽ എഫ്‌സിആർഎ യുടെ കീഴിൽ അപേക്ഷ സമർപ്പിക്കണമായിരുന്നു. ചട്ടം ഒൻപതിലാണ് ഇത് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഭേദഗതിയിൽ വ്യക്തികൾക്കും, സംഘടനകൾക്കും ബാങ്ക് വിവരങ്ങൾ കൈമാറാൻ 45 ദിവസ സമയപരിധി നൽകും.
13ാം ചട്ടത്തിലെ ബി നിബന്ധനയും ഒഴിവാക്കി. വിദേശ പണം നൽകുന്ന ആളിന്റെ വിവരങ്ങൾ, സ്വീകരിച്ച തുക, തീയതി എന്നിവ ഓരോ ത്രൈ മാസത്തിലും വെബ്‌സൈറ്റിൽ വ്യക്തമാക്കണം എന്നതായിരുന്നു നിബന്ധന. കേന്ദ്ര സർക്കാർ സൈറ്റിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസത്തെ സമയമാണ് ഇപ്പോൾ നൽകുന്നത്. ബാങ്ക് അക്കൗണ്ട്, പേര്, മേൽവിലാസം, വിദേശ പണം സ്വീകരിക്കുന്ന സംഘടനകളിലെ അംഗങ്ങളുടെ മാറ്റം തുടങ്ങിയവ മാറ്റുന്നതിനായി ഇപ്പോൾ 45 ദിവസ സമയമുണ്ട്. നേരത്തെ ഇത് 15 ദിവസമായിരുന്നു.

രാഷ്‌ട്രീയ സംഘടനകൾ നിയമത്തിൽ പരാമർശിക്കുന്ന സംഘടനകളുടെ കീഴിൽ പെടില്ലെന്ന് 2020 നവംബറിൽ മന്ത്രാലയം അറിയിച്ചിരുന്നു. കർഷക- വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളി സംഘടനകൾ, സാമുദായിക സംഘടനകൾ എന്നിവയാണ് നിയമം അനുശാസിക്കുന്ന സംഘടനകൾ. ലഭിക്കുന്ന പണത്തിന്റെ 20 ശതമാനത്തിലധികം തുക ഭരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. 2020 ന് മുൻപ് 50 ശതമാനം തുക ഉപയോഗിക്കാമായിരുന്നു. ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സംഘടനകൾ എഫ്‌സിആർഎ യ്‌ക്ക് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു.

Tags: fcraUNION HOME MINISTRY
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies