കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. കേസിൽ സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്നാമത്തെ നോട്ടീസിലാണ് സ്വപ്ന അറിയിച്ചത്. എറണാകുളം പോലീസ് ക്ലബ്ബിൽ രാവിലെ 11ന് എത്താനാണ് നിർദ്ദേശം.
മലപ്പുറം സ്വദേശി നൗഫൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിവരങ്ങൾ കൈമാറാൻ സ്വപ്നയെ ഇന്നലെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കേസിൽ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തി. വൈകീട്ട് 4:30 ന് ആരംഭിച്ച മൊഴിയെടുപ്പ് 5:45 വരെ നീണ്ടു.
അതേസമയം ഷാജ് കിരണിന് ഇഡി നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.
Comments