ദുബായ്: പോലീസിന്റെ ഫീൽഡ് ഓപറേഷൻ പരിശീലനവും ഇനി വെർച്വലാകുന്നു. ദുബായ് പൊലീസ് അക്കാദമിയാണ് പദ്ധതി നടപ്പിലാക്കിയത്. പോലീസിന്റെ ഫീൽഡ് ഓപറേഷനാണ് പുതുതായി ഓൺലൈൻ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുന്നത്.
ദുബായ് പോലീസ് ആധുനികമായി എല്ലാ രംഗത്തും മുന്നേറുന്നതിന്റെ മറ്റൊരു ഘട്ടമാണ് വെർച്വൽ സംവിധാനം. പോലീസിന്റെ ഫീൽഡ് ഓപ്പറേഷൻ പരിശീലനമാണ് ഓൺലൈ നായി സജ്ജീകരിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ സംരംഭം ആവിഷ്ക്ക രിച്ചത് ദുബായ് പോലീസ് അക്കാദമിയാണ്. 365 സാഹചര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ എന്തുതരം സമീപനമാണ് സ്വീകരിക്കേണ്ടതെന്നതാണ് പരിശീലിക്കാൻ അവസരമൊരുക്കുന്നത്.
ദുബായ് പോലീസ് അക്കാദമിക് അഫയേഴ്സ് ആൻഡ് ട്രെയിനിംഗ് ആക്ടിംഗ് അസി കമാന്റർ ഇൻ ചീഫ് മേജർ ജനറൽ ഡോ.ഗൈസ് ഗാനീം അൽ സുവൈദി പദ്ധതി ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ വിദ്യാഭ്യാസ പരിശീലന പദ്ധതികൾ അത്യാധുനികമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് വെർച്വൽ സംവിധാനമെന്നും സുവൈദി പറഞ്ഞു. പരിശീലന ത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള നിരവധി സാങ്കേതിക കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിചയപ്പെടും.
പരിശീലകർക്കും പരിശീലിക്കുന്നവർക്കും രാജ്യത്തിന്റെ ഏത് കോണിൽ നിന്നും ബന്ധപ്പെ ടാനുള്ള അവസരം സമയനഷ്ടം കുറയ്ക്കുമെന്നും കാര്യക്ഷമത കൂട്ടുമെന്നുമാണ് അക്കാദമി അധികൃതർ അവകാശപ്പെടുന്നത്. പോലീസി്ന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സമൂഹ ത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിവേഗ അത്യാധുനിക പരിശീലനം ആവശ്യമാണെന്നും പോലീസ് പറയുന്നു.
Comments