കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33), സ്വർണം ഏറ്റുവാങ്ങാനെത്തിയ പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ(33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിർ കരിപ്പൂരിലെത്തിയത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഇരുവരും കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. എന്നാൽ പുറത്ത് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടി.















