120 വർഷമായി തടവുപുള്ളി; നിരപരാധിയായ ഒരു മരത്തിന്റെ കഥ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

120 വർഷമായി തടവുപുള്ളി; നിരപരാധിയായ ഒരു മരത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ എന്താണ് സംഭവിക്കുക? എന്ത് നിസ്സാരമായ ചോദ്യം അല്ലേ? കുറ്റം ചെയ്തയാളെ പോലീസ് വന്ന് അറസ്റ്റ് ചെയ്യും, പിന്നീട് കോടതിയിൽ വിചാരണ ചെയ്ത് കുറ്റവാളിയെ പിടിച്ച് തടവിലാക്കും. സിമ്പിൾ. ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ചിരിക്കും തടവിലാക്കപ്പെടുന്നതിന്റെ ദൈർഘ്യം അല്ലേ? എന്നാൽ താൻ പോലും അറിയാത്ത കുറ്റത്തിന് ചിലപ്പോഴെങ്കിലും ചില നിരപരാധികൾ ബലിയാടാവാറുണ്ട്. അങ്ങനെയൊരു നിരപരാധിയെക്കുറിച്ചാണ് ഇന്നത്തെ കഥ. നമ്മുടെ കഥാനായകൻ ഒരു മനുഷ്യനല്ല എന്ന് ആദ്യമേ പറയട്ടേ? മനുഷ്യൻ അല്ലെങ്കിൽ പിന്നാര് എന്നല്ലേ?  ഒരു പടുകൂറ്റൻ വൃക്ഷമാണ് ആ നിരപരാധിയായ തടവിലാക്കപ്പെട്ടയാൾ.

19 ാം നൂറ്റാണ്ട് മുതൽ തടവിലാക്കപ്പെട്ട ഒരു വൃക്ഷത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാകിസ്താനിലെ ടോർഖാൻ അതിർത്തിക്കടുത്തുള്ള ലാൻഡി കോട്ടൽ  എന്ന പട്ടണത്തിലെ ആർമി കന്റോണ്മെന്റിൽ സ്ഥിതി ചെയ്യുന്ന ഒരു ആൽമരമാണ് കഴിഞ്ഞ 120 വർഷമായി ചങ്ങലയിൽ ബന്ധിതനായി കഴിയുന്നത്. ഇത്രയധികം വർഷം ഈ മരം ഇങ്ങനെ തടവിലാക്കപ്പെട്ടതിന്റെ കാരണം എന്തെന്നല്ലേ?

1898 ൽ മദ്യലഹരിയിലായിരുന്ന ജെയിംസ് സ്‌ക്വിഡ് എന്ന ബ്രിട്ടീഷ് ഓഫീസർക്ക് തൊട്ടെടുത്ത് നിന്ന ഒരു മരം ആക്രമിക്കാൻ വരുന്നതായി അനുഭവപ്പെട്ടു. ഉടൻ തന്നെ ഇയാൾ കൂടെ നിന്ന കീഴുദ്യോഗസ്ഥരോട് ഈ മരം എന്നെ ആക്രമിക്കാൻ വരുന്നു അറസ്റ്റ് ഹിം എന്ന് പറഞ്ഞു. മേലുദ്യോഗസ്ഥൻ പറഞ്ഞതല്ലേ മുന്നും പിന്നും ആലോചിക്കാതെ കീഴുദ്യോഗസ്ഥർ ഓടി ചെന്ന് ആ മരത്തിനെ ചങ്ങലയ്‌ക്കിട്ടു. ആ മരമാണ് ഈ മരം.

മദ്യലഹരിയിലിരുന്ന ഓഫീസർക്കും ആജ്ഞ അനുസരിക്കേണ്ടി വന്ന ഉദ്യോഗസ്ഥർക്കും ബോധമില്ലാത്തത് പോട്ടേ. ഇത്രയും വർഷം മരത്തിനെ അറസ്റ്റ് ചെയ്ത് തടവിലിട്ട നാട്ടുകാരുടെ അവസ്ഥയോ? എന്നാവും ഇപ്പോൾ ചിന്ത അല്ലേ?

ഇങ്ങനെ മരത്തിൽ ചങ്ങലയിക്കിടുന്നതിന് നാട്ടുകാർക്കിടയിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായ ഈ മരത്തിനെ മോചിപ്പിക്കണമെന്ന അഭിപ്രായക്കാരാണ് ഒരു കൂട്ടർ.  കാരണം മദ്യലഹരിയിലായിരുന്ന ബ്രീട്ടീഷ് ഉദ്യോഗസ്ഥന്റെ ഒരു മണ്ടൻ ആജ്ഞയായിരുന്നില്ല മരത്തിനെ ചങ്ങലയ്‌ക്കിട്ടതിന് പിറകിൽ.  അതിന് മറ്റൊരു കാരണമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ ശബ്ദമുയർത്തിയ ആ പ്രദേശത്തെ വനവാസികളായ ആളുകളെ ഭയപ്പെടുത്താനാണ് ഇങ്ങനെ മരത്തിനെ ചങ്ങലയ്‌ക്കിട്ടത്. ഞങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ ഈ മരത്തിന്റെ അവസ്ഥയാകും നിങ്ങളുടേതും എന്ന് ഓർമ്മപ്പെടുത്താനാണത്രേ? ഇത്.

എന്തൊരു കാഞ്ഞ ബുദ്ധി അല്ലേ?   ഇത് ഇത് ചരിത്രത്തിന്റെ ഭാഗമാണ് സംരക്ഷിക്കപ്പെടേണ്ടതാണ് അത് കൊണ്ട് മരം എങ്ങനെയാണോ അങ്ങനെ തന്നെ തുടർന്നോട്ടെ എന്നാണ് മറ്റൊരു കൂട്ടത്തിന്റെ പക്ഷം. എന്തായാലും ഈ മരം കാരണം പാക് സർക്കാരിന് ഗുണം മാത്രമാണുള്ളത്. കാരണം എന്തെന്നല്ലേ? മരത്തെ ചുറ്റിപറ്റിയുള്ള വിചിത്ര കഥകൾ അറിഞ്ഞ് വിദേശികളടക്കം നിരവധി പേരാണ് ഈ മരം കാണാനെത്തുന്നത്. അത് കൊണ്ട് തന്നെ നല്ല വരുമാനം നൽകുന്ന ഒരു ടൂറിസ്റ്റ് ഏരിയ ആണിത്. ചില്ലറ തടയുന്ന കാര്യമല്ലേ മരം അത് കൊണ്ട് മരം അങ്ങനെ നിൽക്കട്ടേയെന്ന് പാക് ഭരണകൂടം തീരുമാനിച്ചു

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies