തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ യുവാവിൻറെ അവിശ്വസനീയ ജീവിതം - The Man With Half A Brain
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ യുവാവിന്റെ അവിശ്വസനീയ ജീവിതം – The Man With Half A Brain

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ് ജീവിക്കുന്ന ഒരാളുണ്ട് ഈ ഭൂമിയിൽ..
പകുതി തല മാത്രം വെച്ചുകൊണ്ട് സാധാരണ ജീവിതം നയിക്കുന്ന ഒരു യുവാവ്..
ആരാണയാളെന്നും എങ്ങനെയത് സാധ്യമാകുന്നുവെന്നും നോക്കാം..

തലച്ചോറില്ലാത്ത ജീവജാലങ്ങൾ അപൂർവ്വമാണ്.. കടൽജീവികളായ ജെല്ലിഫിഷ്, നക്ഷത്രമത്സ്യം എന്നിവയ്‌ക്ക് മാത്രമാണ് തലച്ചോർ അഥവാ മസ്തിഷ്‌കമില്ലാത്തത്. അതായത്, ഒരു മനുഷ്യനോ മൃഗമോ എന്തുമാകാട്ടെ, ജീവനോടെയിരിക്കാൻ മസ്തിഷ്‌കം അവശ്യഘടകമാണെന്ന് സാരം.. അപ്പോഴാണ് ഒരാളിവിടെ തലച്ചോർ പകുതിയെടുത്തു കളഞ്ഞ് വളരെ സിമ്പിളായി നടക്കുന്നത്..

ഈ അപൂർവ്വ ജീവിതം നയിക്കുന്നത് അമേരിക്കനായ കാർളോസ് റോഡ്രിഗ്‌സ് എന്ന മനുഷ്യനാണ്. തന്റെ പതിനാലാം വയസുവരെ മറ്റ് പലരെയും പോലെ ജീവിതം ആഘോഷിച്ച വ്യക്തിയാണ് കാർളോസ്. ചെറുപ്പം തൊട്ടേ ലഹരിക്കടിമയായ ഒരു കൗമാരക്കാരൻ.. കവർച്ചയും മോഷണവുമൊക്കെയായിരുന്നു അന്ന് കാർളോസിന്റെ പതിവ് പരിപാടി.. അങ്ങനെയൊരു ദിവസം മോഷണം കഴിഞ്ഞ് വരികയായിരുന്നു 14-കാരനായ കാർളോസ്.. തന്റെ ബന്ധുവും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഒരു കാറായിരുന്നു അവർ മോഷ്ടിച്ചത്. മോഷണമുതലുമായി സുരക്ഷിത കേന്ദ്രത്തിൽ എത്താനുള്ള ശ്രമത്തിനിടെ ചീറിപാഞ്ഞ കാർളോസിന്റെ കാർ അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ പുറം ഗ്ലാസായ വിൻഡ്ഷീൽഡിലൂടെ അവൻ തെറിച്ചുവീണു.

മദ്യപിച്ച് ലക്കുകെട്ടായിരുന്നു കാർളോസ് വാഹനമോടിച്ചിരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാർളോസിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച കാർളോസിന്റെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിനിടെ ഡോക്ടർമാർ അതിസങ്കീർണമായ ചുവടുവെപ്പ് നടത്തി. തകർന്നുപോയ തലച്ചോറിന്റെ പകുതി ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുകളഞ്ഞു. അങ്ങനെ 14-കാരനായ കാർളോസിന്റെ ജീവൻ നിലനിർത്തി. ഇതോടെ പകുതി തലയുള്ള ലോകത്തെ ഏക വ്യക്തിയായി മാറുകയായിരുന്നു കാർളോസ്..

14-ാം വയസിലായിരുന്നു കാർളോസിന്റെ മസ്തിഷ്‌ക ഭാഗം എടുത്തുമാറ്റിയത് എന്നതാണ് അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യിച്ച മറ്റൊരു കാര്യം. യുവത്വത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ തലച്ചോറിന്റെ പകുതി എടുത്ത് മാറ്റി. അതിനാൽ ശേഷിക്കുന്ന ഭാഗത്തിന് വളരെ എളുപ്പത്തിൽ അനുരൂപപ്പെടാൻ സാധിക്കുന്നു. എടുത്തു കളഞ്ഞ മസ്തിഷ്‌ക ഭാഗത്തിന്റെ ദൗത്യങ്ങൾ ശേഷിക്കുന്ന തലച്ചോറിന് നിർവഹിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഒരു പക്ഷേ കാർളോസിന് അപകടം സംഭവിച്ചത് 40-ാം വയസിലായിരുന്നുവെങ്കിൽ ശസ്ത്രക്രിയ വിജയകരമാകുമെന്ന് ഉറപ്പില്ലെന്ന് സാരം.

ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷവും പക്ഷെ കാർളോസ് തന്റെ ദു:സ്വഭാവം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നതാണ് ഏറെ വൈരുദ്ധ്യം. അയൽവീട്ടുകാരെ തീവെച്ച് കൊല്ലാൻ ശ്രമിച്ചതിനും ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ബന്ദിയാക്കതിനുമെല്ലാം അദ്ദേഹം വിചാരണ നേരിട്ടു.

14-ാം വയസിൽ കാർളോസിനുണ്ടായ കാറപകടത്തിൽ മസ്തിഷ്‌കത്തിനുണ്ടായ കേടുപാടുകളുടെ യഥാർത്ഥ വ്യാപ്തി എത്രയാണെന്ന് അറിയാൻ ഡോക്ടർമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ മനുഷ്യ മസ്തിഷ്‌കത്തിന്റെ കഴിവും ശേഷിയും അവിശ്വസനീയമാണെന്ന് കാർളോസിന്റെ ജീവിതം അടിവരയിടുന്നു..

Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies