തിരുവനന്തപുരം: ഒളിമ്പ്യൻ പിടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് കേരളത്തിന് അഭിമാനകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിടി ഉഷ രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭാവനയ്ക്കുള്ള അംഗീകാരമാണിത്. ഇത് കായിക മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിന് പിന്നാലെയാണ് കെ.സുരേന്ദ്രൻ പ്രതികരണം നടത്തിയത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായി പി ടി ഉഷ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പി ടി ഉഷയ്ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ടാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
അതേസമയം പി ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, ധർമസ്ഥല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനും സാമൂഹിക പ്രവർത്തകനുമായ വീരേന്ദ്ര ഹെഗാഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
Comments