ഭാരതത്തെയും ഹിന്ദുക്കളെയും ഇല്ലാതാക്കാൻ പാകിസ്താൻ നടത്തിയത് ഗൂഢനീക്കങ്ങൾ; 33 പേജുള്ള റിപ്പോർട്ട് പുറത്തു വിട്ട് ഇന്ത്യൻ സൈന്യം
Tuesday, March 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതത്തെയും ഹിന്ദുക്കളെയും ഇല്ലാതാക്കാൻ പാകിസ്താൻ നടത്തിയത് ഗൂഢനീക്കങ്ങൾ; 33 പേജുള്ള റിപ്പോർട്ട് പുറത്തു വിട്ട് ഇന്ത്യൻ സൈന്യം

Janam Web DeskbyJanam Web Desk
Jul 7, 2022, 07:42 am IST
A A

ന്യൂഡൽഹി : രാജ്യത്തെ തകർക്കാൻ പാകിസ്താൻ നടത്തുന്ന ഗൂഢനീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിന്റെയും ഗൂഢാലോചനയുടെയും തെളിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് 33 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരക്കുന്നത്. പാക് സൈനികരുടെ സഹായത്തോടെ ഭീകരർ എങ്ങനെ നുഴഞ്ഞുകയറുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ എങ്ങനെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പാക് ഭീകരർക്കെതിരെ പ്രവർത്തിക്കുന്ന ജമ്മു കശ്മീരിലെ പോലീസുകാരെയും അദ്ധ്യാപകരെയും കുടിയേറ്റ തൊഴിലാളികളെയും ഭീകരർ കൊലപ്പെടുത്തുന്നതും മുസ്ലീം യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന രീതിയും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

2020-2021 വർഷങ്ങളിൽ പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ 16 ശ്രമങ്ങൾ വിശദീകരിക്കുന്ന ഭാഗം റിപ്പോർട്ടിലുണ്ട്. ”ടെററിസ്റ്റ് ഇൻസിഡന്റ്‌സ് എലോംഗ് ദ എൽഒസി ആന്റ് ഇൻ ദ ഹിന്റർലാന്റ്” എന്ന തലക്കെട്ടോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓരോ തവണയും ഭീകരർ സഞ്ചരിച്ച പാതയും, അവരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്ത ആയുധ രേഖകളും റിപ്പോർട്ടിലുണ്ട്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭീകര യന്ത്രങ്ങളെ സൃഷ്ടിക്കാൻ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന പ്രവർത്തനരീതിയും ഇതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിസ്സഹായരായ യുവാക്കളെ കണ്ടെത്തി, അവരെ ബോധവത്ക്കരണം നടത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്താണ് മനസ്സിൽ വർഗീയത കടത്തിവിടുന്നത്. തുടർന്ന് അവരെ ജിഹാദി എന്ന് വിളിച്ച് യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കും. കശ്മീർ താഴ്‌വരയിലും പാകിസ്താനിലും ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.

സമീപവർഷങ്ങളിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരർ താഴ്വരയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. സാധാരണ പൗരന്മാരുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സാധാരണക്കാരെ ടാർഗെറ്റ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് ഭീകരർക്ക് കൂടുതൽ പ്രചോദനം നൽകുന്നത്. പാകിസ്താൻ ഡീപ് സ്റ്റേറ്റ് പിന്തുണയും സംരക്ഷണവും നൽകുന്ന ‘സ്വദേശി’ തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയെ തകർക്കാൻ വേണ്ടിയാണ് ആക്രമണം നടത്തുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താൻ പിന്തുണയ്‌ക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ രാഷ്‌ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 27 പേരാണ് കൊല്ലപ്പെട്ടത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം കണ്ട ഒരു രാജ്യത്ത്, ഏത് പാർട്ടി സർക്കാർ രൂപീകരിച്ചാലും ജമ്മു കശ്മീരിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദം തഴച്ചുവളർന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിട്ടും തീവ്രവാദികൾക്ക് അവർ പിന്തുണ നൽകുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: indiapakistanIndian ArmyinfiltrationREPORTY
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കൃത്യമായ ബോധവത്ക്കരണമില്ല, സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു; കരുതൽ ഡോസ് എടുക്കാൻ ആളില്ല; രോഗികളിൽ വൻ വർദ്ധനവ്

Next Post

ചൈനീസ് പോലീസിന്റെ ഡാറ്റാ ബേസ് ഓൺലൈനിൽ വിൽപ്പനയ്‌ക്ക് വെച്ച് ഹാക്കർ: അന്തം വിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ-Hacker claims they stole police data on a billion Chinese citizens

More News from this section

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

Load More

Latest News

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം; മുന്നറിയിപ്പുമായി യുവതി; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ട്വിറ്ററിന്റെ നിർബന്ധബുദ്ധി അവസാനിച്ചു; ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റുവരെ എഡിറ്റ് ചെയ്യാനായി എഡിറ്റ് ബട്ടൺ

ട്വിറ്ററിൽ ഇനി ടൂ ഫാക്ടർ ഒതന്റിക്കേഷനും ഫ്രീയല്ല; സേവനം ബ്ലൂ വരിക്കാർക്ക് മാത്രം

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

ഒഡീഷയിൽ വീണ്ടും സ്വർണ നിക്ഷേപം കണ്ടെത്തി

ഒഡീഷയിൽ വീണ്ടും സ്വർണ നിക്ഷേപം കണ്ടെത്തി

ഏഴ് മാസം ഗർഭിണിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; നടുക്കുന്ന ക്രൂരത ചെയ്തത് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന്

പറഞ്ഞ സമയത്തിനുള്ളിൽ കടം വാങ്ങിയ 500 രൂപ തിരികെ നൽകാനായില്ല; അയൽവാസിയെ തല്ലിക്കൊന്നു

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ വാക് പോര്; വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ക്ഷമാപണവുമായി വിമാനക്കമ്പനി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies