ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക; ഭാരതം അശോകചക്ര നൽകി ആദരിച്ച നീർജ ഭനോട്ട്-karachi hijack
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക; ഭാരതം അശോകചക്ര നൽകി ആദരിച്ച നീർജ ഭനോട്ട്-karachi hijack

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 12:32 pm IST
ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക; ഭാരതം അശോകചക്ര നൽകി ആദരിച്ച നീർജ ഭനോട്ട്-karachi hijack
Facebook
Twitter
WhatsAppTelegram

1986 സെപ്തംബർ അഞ്ച്. സമയം രാവിലെ ആറ് മണി. പതിവ് പോലെ ന്യൂയോർക്കിലേക്ക് പോകാനായി കറാച്ചിയിൽ എത്തിയ പാൻ എഎം ഫ്ളൈറ്റ് 73 ജിന്നാ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഉടനെ എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ നാല് പേർ സീനിയർ ഫ്ളൈറ്റ് അറ്റന്റന്റ് ആയ നീർജ ഭനോട്ടിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഒരു സന്ദേശവും. നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു……

സന്ദേശം കേട്ടപ്പോൾ നീർജയ്‌ക്ക് ആദ്യം ഭയമാണ് തോന്നിയത്. എന്നാൽ പിന്നീടങ്ങോട്ട് നടത്തിയ സമയോചിത ഇടപെടലിലൂടെ നീർജ രക്ഷിച്ചതാകട്ടെ കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി ജീവനുകൾ. ഇതിനിടെ സ്വന്തം ജീവനും ഈ ധീരവനിതയ്‌ക്ക് ത്യജിക്കേണ്ടിവന്നു.

അബുദിനാൽ ഭീകരർ ആയിരുന്നു നീർജയുൾപ്പെടെ 437 പേർ സഞ്ചരിച്ച പാൻ എഎം ഫ്ളൈറ്റ് 73 ഹൈജാക്ക് ചെയ്തത്. അമേരിക്കക്കാരായിരുന്നു അവരുടെ ലക്ഷ്യം. ഭീകരരിൽ നിന്നും സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം റാഞ്ചിയതിന്റെ സൂചന നൽകുന്ന ബട്ടൻ നീർജ അമർത്തിയെങ്കിലും ഇത് പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും രക്ഷപ്പെടാൻ മാത്രമാണ് സഹായകമായത്. പൈലറ്റുമാർ കയ്യൊഴിഞ്ഞതോടെ വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം നീർജ സ്വയം ഏറ്റെടുത്തു.

പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും യാത്രികരെ എങ്ങനെ രക്ഷിക്കാമെന്ന ചിന്തയിലായിരുന്നു നീർജ. അങ്ങനെയിരിക്കെ അൽപ്പനേരത്തിന് ശേഷം യാത്രികരുടെ പാസ്പോർട്ടുകൾ ശേഖരിക്കാൻ നീർജയ്‌ക്ക് ഭീകരരിൽ നിന്നും സന്ദേശം ലഭിച്ചു. ഇതിനിടെ അമേരിക്കക്കാരനെന്ന് വ്യക്തമാക്കിയ ഒരാളെ ഭീകരർ വെടിവെച്ച് വീഴ്‌ത്തിയതോടെ ലക്ഷ്യം അമേരിക്കക്കാരാണെന്ന് നീർജയ്‌ക്ക് വ്യക്തമായി. അമേരിക്കക്കാരെ കണ്ടെത്തുന്നതിനാണ് പാസ്പോർട്ട് ശേഖരിക്കാൻ ആവശ്യപ്പെട്ടതെന്ന് മനസ്സിലാക്കിയ നീർജ സഹപ്രവർത്തകരുടേതുൾപ്പെടെ 19 അമേരിക്കൻ പാസ്പോർട്ടുകൾ അതി സമർത്ഥമായി ഒളിപ്പിച്ചു. അപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരുന്നു.

യാത്രികരിൽ അമേരിക്കക്കാരില്ലെന്ന് വ്യക്തമായതോടെ അടുത്ത നിർദ്ദേശത്തിനായി ഭീകരർ കാത്തു നിന്നു. 17 മണിക്കൂർ പിന്നിട്ടതിന് ശേഷം ഭീകരർ ആളുകൾക്ക് നേരെ വെടിയുതിർക്കാൻ ആരംഭിച്ചു. ഇത് കണ്ട നീർജ എല്ലാവരെയും എമർജൻസി എക്സിറ്റ് വഴി പുറത്ത് കടത്താൻ ആരംഭിച്ചു. ഇതിനിടെയാണ് തനിക്ക് സമീപം നിൽക്കുന്ന മൂന്ന് കുട്ടികൾക്ക് നേരെ ഭീകരർ പാഞ്ഞടുത്തത് നീർജ കണ്ടത്. ഉടനെ അവരെ മറയ്ച്ചുകൊണ്ട് അവർക്ക് നേരെ പാഞ്ഞെടുത്ത വെടിയുണ്ടകൾ സ്വന്തം ശരീരത്തിലേറ്റുവാങ്ങി വീരചരമം പ്രാപിച്ചു. നീർജയുൾപ്പെടെ 20 പേർക്കാണ് അവിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ജീവൻ നഷ്ടമായത്. 23ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയായിരുന്നു നീർജയുടെ വിയോഗം.

കൊടും ഭീകരരിൽ നിന്നും നാനൂറോളം പേരുടെ ജീവനുകൾ സുരക്ഷിതമാക്കിയ നീർജ പിന്നീട് ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക എന്നാണ് ലോകമെമ്പാടും അറിയപ്പെട്ടത്. നീർജയുടെ സുധീരമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ അശോക ചക്ര നൽകി ആദരിച്ചു. 2004 ൽ നീർജയുടെ പേരിൽ സ്റ്റാമ്പും തപാൽവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ധീരമായ ഇടപെടലിലൂടെ അമേരിക്കക്കാരുടെ ജീവൻ രക്ഷിച്ചതിൽ സർക്കാർ ജസ്റ്റിസ് ഫോർ ക്രൈം അവാർഡ് നൽകിയും നീർജയെ ആദരിച്ചിരുന്നു.

 

Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies