അബുദാബി :എം എം നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻഷിപ്പിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കെ എം സി സി നേതാവും യുവ വ്യവസായിയുമായ സി എച്ച് അസ്ലം കാഞ്ഞങ്ങാട് ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ സലാമിന് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. ജൂലൈ 17 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് കബഡി ചാമ്പ്യൻഷിപ്പ്.
മഞ്ചേശ്വരം മണ്ഡലം കെ എം സി സി ബ്രദേഴ്സ് കന്തൽ യു എ ഇയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മുജീബ് മൊഗ്രാൽ കബഡി ചാമ്പ്യൻഷിപ്പിന്റെ കാര്യങ്ങൾ വിശദീകരിച്ചു. എം എം നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻഷിപ്പിൽ പ്രഗത്ഭരായ പതിനാല് ടീമുകൾ പങ്കെടുക്കും.
സംസ്ഥാന കെഎംസി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം , ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ സെക്രട്ടറി സലിം നാട്ടിക , ജില്ല കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , ട്രഷറർ അബ്ദുൽ റഹിമാൻ ഹാജി , മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള , കെ കെ സുബൈർ കാഞ്ഞങ്ങാട് , മൊയ്തീൻ ബല്ലാകടപ്പുറം , അസീസ് കന്തൽ , റസാക്ക് നൽക്ക,ഹമീദ് മാസ്സിമ്മാർ , റംഷാദ് കന്തൽ , അബ്ദുൽ ലത്തീഫ് അക്കര , ഹുസ്സൈൻ കാദർ ആരിക്കാടി , ഷബീർ കാഞ്ഞങ്ങാട് , അബ്ദുൽ സലാം സി എച്ച് തുടങ്ങിയവർ സംബന്ധിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി നന്ദിയും പറഞ്ഞു .
Comments