ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ കൂടുന്നു. 18,815 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 38 പേരുടെ മരണം കൊറോണ മൂലമാണെന്നും കണ്ടെത്തി. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,343 ആയി.
നിലവിൽ ഒരു ലക്ഷത്തിന് മേൽ രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. വിവിധ ആശുപത്രികളിലും വീടുകളിലുമായി 1,22,335 സജീവരോഗികളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം 98.51 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഏറ്റവുമധികം കൊറോണ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കൂടാതെ മഹാരാഷ്ട്രയിലും ഡൽഹിയിലും ഉയർന്ന തോതിൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം രാജ്യത്തെ വാക്സിനേഷൻ യജ്ഞം ശക്തമായി പുരോഗമിക്കുകയാണ്. 198.51 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.
Comments