ബലി പെരുന്നാൾ ആവേശത്തോടെ വരവേറ്റ് യുഎഇ; ആഘോഷങ്ങൾ ജാഗ്രത പാലിച്ച്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബലി പെരുന്നാൾ ആവേശത്തോടെ വരവേറ്റ് യുഎഇ; ആഘോഷങ്ങൾ ജാഗ്രത പാലിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 02:19 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. യുഎഇയിൽ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കൊറോണ നിയന്ത്രണങ്ങളിലായിരുന്ന കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമെത്തിയ ബലി പെരുന്നാളിനെ ആവേശപൂർവ്വമാണ് വിശ്വാസികൾ വരവേറ്റത്. പുതുവസ്ത്രം ധരിച്ച് പ്രാർത്ഥനാപൂർവ്വം ആയിരക്കണക്കിന് ആളുകൾ ഈദ്ഗാഹുകളിൽ പങ്കെടുത്തു. മാനവിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും പതാകവാഹകരാകണമെന്ന ആഹ്വാനമാണ് പെരുന്നാൾ ഖുതുബയിൽ നിറഞ്ഞുനിന്നത്.

പെരുന്നാൾ നമസ്‌കാരത്തിനുശേഷം വിശുദ്ധ ബലികർമ്മത്തിനും തുടക്കമായി. വിവിധ എമിറേറ്റ് ഭരണാധികാരികളും അതാതു പ്രദേശത്തെ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. കൊറോണ ജാഗ്രത കൈവിടാതെയാണ് സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ പെരുന്നാൾ ആഘോഷിക്കുന്നത്. ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഈദ്ഗാഹുകളും മറ്റ് ഒത്തുചേരലുകളും നടന്നത്.

പള്ളികളിലും ഈദ്ഗാഹുകളിലും സാമൂഹ്യ അകലം ഉറപ്പാക്കാൻ അധികൃതരുടെ പരിശോധനയും നടന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകൾ പലവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആഘോഷങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Tags: UAEeid
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies