മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം
Tuesday, September 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 05:09 pm IST
Facebook
Twitter
WhatsAppTelegram

ഹോഫ്ഡോർപ്പ്: നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ പ്രവാസമണ്ണിൽ പുനഃസൃഷ്ടിച്ച് ഹാർലെമ്മർമീർ മലയാളി അസോസിയേഷന്റെ (HAMMA) നാലാമത് ഓണാഘോഷം. ആഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷത്തിൽ കുടുംബസമേതം 150ലേറെ പേർ പങ്കെടുത്തു.

രാവിലെ 9.30ന് ആരംഭിച്ച ആഘോഷത്തിന് ഇത്തവണ വ്യത്യസ്തമായ ഉദ്ഘാടനമാണ് ഒരുക്കിയത്. ഭാരവാഹികളോ പ്രമുഖരോ നിലവിളക്ക് തെളിയിക്കുന്നതിന് പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള യുവതലമുറ മഹാബലിയുടെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. മഹാബലിയുടെ വരവും ആർപ്പുവിളികളും വേദിയിൽ ഓണത്തിന്റെ ആവേശം നിറച്ചു.

കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഓണക്കളികൾക്കൊപ്പം നൃത്തങ്ങളും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾക്ക് സദസ്സിൽനിന്ന് നിറഞ്ഞ കൈയടിയും ലഭിച്ചു.

നാട്ടിൽനിന്ന് മക്കളെയും കുടുംബങ്ങളെയും സന്ദർശിക്കാനെത്തിയ നിരവധി മുതിർന്നവരുടെ സാന്നിധ്യവും ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതയായി. വിവിധ തലമുറകൾ ഒരേ വേദിയിൽ ഒത്തുചേർന്നത് പ്രവാസജീവിതത്തിലും മലയാളിയുടെ കുടുംബബന്ധങ്ങളും പാരമ്പര്യവും നിലനിർത്തുന്ന മനോഹരമായ കാഴ്ചയായി.

ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു പരമ്പരാഗത ഓണസദ്യ. 15ലേറെ വിഭവങ്ങളും രണ്ട് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യ പങ്കെടുത്തവർക്ക് നാട്ടിലെ ഓണത്തിന്റെ രുചിയും ഗൃഹാതുരത്വവും സമ്മാനിച്ചു. കനത്ത മഴയെ തുടർന്ന് പുറത്തെ മൈതാനിയിൽ നടത്താനിരുന്ന വടംവലി മത്സരം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ആഘോഷത്തിന്റെ ആവേശത്തിന് കുറവുണ്ടായില്ല. കുളം-കര, നാരങ്ങാ-സ്പൂൺ തുടങ്ങിയ പഴമയുടെ ഓർമകളുണർത്തുന്ന ഓണക്കളികൾ അകത്തളങ്ങളിൽ ആവേശത്തോടെ നടന്നു.

വൈകുന്നേരം ചായയ്‌ക്കൊപ്പം കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളും ഒരുക്കിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആഘോഷങ്ങൾക്ക് സമാപനമായപ്പോൾ ഒരു പകൽ മുഴുവൻ പങ്കിട്ട ഓണസ്മരണകളും സൗഹൃദവും സന്തോഷവും നെഞ്ചേറ്റിയാണ് ഹമ്മ കുടുംബാംഗങ്ങൾ മടങ്ങിയത്.

‘ഒത്തുചേരലിലാണ് ആഘോഷങ്ങളുടെ യഥാർത്ഥ സൗന്ദര്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, നാട്ടിൽനിന്ന് അകലെയായിട്ടും മലയാളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ ഒരുമയും ഗൃഹാതുരത്വവും കൈവിടാതെയാണ് ഹമ്മ കുടുംബം നാലാമത് ഓണാഘോഷവും അവിസ്മരണീയമാക്കിയത്.

Tags: Onam Celebrationnetherlands malayalihamma 2026
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

Latest News

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies