ലണ്ടൻ: ആദ്യ രണ്ട് ടി20യും ആധികാരികമായി ജയിച്ച ടീം ഇന്ത്യ ഇംഗ്ലണ്ടിന്റെ മണ്ണിൽ ടി20 പരമ്പര സമ്പൂർണ്ണ ജയം സ്വന്തമാക്കാൻ ഇറങ്ങുന്നു. നോട്ടിംഗ്ഹാംമിൽ നടക്കുന്ന മത്സര ത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് പതിവിന് വിപരീതമായി ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബൗളിംഗ് മികവിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്തുകയാ യിരുന്നു.
ടി20യിൽ എതിരാളികളുടെ സ്‌കോറിനെ പിന്തുടർന്ന ജയിക്കലാണ് എളുപ്പമെന്ന് പറയു മ്പോൾ ചില പിച്ചുകളിൽ അതല്ല അവസ്ഥയെന്നാണ് ഇംഗ്ലീഷ് ടീമിന്റെ മറുപടി. ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് ലഭിക്കുന്ന സ്വിംഗ് ഇംഗ്ലണ്ട് താരങ്ങളെ ശരിയ്‌ക്കും വെള്ളംകുടിപ്പിച്ച തോടെയാണ് ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്തത്.
രണ്ടു മാറ്റങ്ങളോടെയാണ് ആതിഥേയർ ഇറങ്ങുന്നത്. മദ്ധ്യനിരയിൽ ഫിൽ സാൾട്ട് വന്നപ്പോൾ സാം കരൺ പുറത്തായി.അതേസമയം മദ്ധ്യനിരയിൽ ശ്രേയസ് അയ്യരും ബൗളിംഗ് നിരയിൽ അവേശ് ഖാനും ഉമ്രാൻ മാലിക്കും രവി ബിഷ്‌ണോയിക്കും ഇന്ന് ടീമിലിടം ലഭിച്ചു. രണ്ടു മത്സരങ്ങളിലെ ബൗളിംഗ് തരംഗം ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ഹാർദ്ദിക് പാണ്ഡ്യ, ചാഹൽ എന്നിവർ ഇന്ന് കളിക്കുന്നില്ല.















