ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; 'PM Family Care Tracker' അവതരിപ്പിച്ച് അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും വിദ്യാഭ്യാസവും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ‘PM Family Care Tracker’ പദ്ധതിയുടെ പൈലറ്റ് പതിപ്പിന് തുടക്കമിട്ടു. ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

ജനന രജിസ്‌ട്രേഷന്‍ നമ്പറോ (Birth Registration Number) ABHA IDയോ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഐഡിയിലൂടെ ഗര്‍ഭകാലം മുതല്‍ കുട്ടി 18 വയസ്സ് തികയുന്നതുവരെയുള്ള വിവരങ്ങള്‍ സമഗ്രമായി രേഖപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. വിവിധ സര്‍ക്കാര്‍ ഡാറ്റാബേസുകളെ ഏകോപിപ്പിക്കുന്ന സംവിധാനത്തിലൂടെ വാക്‌സിനേഷന്‍, പോഷകാഹാരക്കുറവ്, സ്‌കൂള്‍ പ്രവേശനം, പഠനം നിര്‍ത്തല്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ തത്സമയം വിലയിരുത്താനും അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനും സംവിധാനത്തിന് കഴിയും.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അമിത് ഷാ, കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് പറഞ്ഞു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മാത്രമല്ല, അവയുടെ ആനുകൂല്യം അര്‍ഹരായ ഓരോരുത്തരിലേക്കും ഉറപ്പായും എത്തിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

‘PM Family Care Tracker’ ഡാഷ്‌ബോര്‍ഡിലൂടെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ കുട്ടികള്‍ക്കായുള്ള ‘ഹെല്‍ത്ത് പാസ്പോര്‍ട്ട്’ അമിത് ഷാ പ്രകാശനം ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി ഇ-ബസ് സേവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഇലക്ട്രിക് ബസുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയെ ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഏകോപിപ്പിച്ച് കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് PM Family Care Tracker നടപ്പാക്കുന്നത്.

Tags: Amith shaannouncepm family care tracker
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies