ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കും; അവിടെ പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി | Bomb hurled at RSS Karyalaya in Payyannur
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കും; അവിടെ പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി | Bomb hurled at RSS Karyalaya in Payyannur

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 03:09 pm IST
Facebook
Twitter
WhatsAppTelegram

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി. പയ്യന്നൂരിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രാഷ്‌ട്രീയ സംഘർഷങ്ങൾ ഇല്ല. ഈ സാഹചര്യത്തിലുളള ബോംബാക്രമണം ആസൂത്രിതമാണെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറ് ഉണ്ടായത്.

പയ്യന്നൂരിലെ സിപിഎം അരനൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സിപിഎം നേതാക്കൻമാരിൽ പലരും സാമ്പത്തിക അഴിമതിയിൽ പെട്ട് ഉഴലുകയാണ്. കടുത്ത വിഭാഗീയതയും നേരിടുന്നു. പാർട്ടിയെ സ്‌നേഹിച്ചിരുന്ന പല ആളുകളും പാർട്ടി വിടുന്ന ലക്ഷണമാണ്. പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച പ്രമുഖനായ നേതാവ് പോലും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള വിഭാഗീയതയും ആരോപണങ്ങളുമാണ് സിപിഎമ്മിനെതിരെ നിലനിൽക്കുന്നതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിലെ അഴിമതിയും വിഭാഗീയതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണമെന്ന് പകൽപോലെ വ്യക്തമാണ്. പയ്യന്നൂരിൽ രാഷ്‌ട്രീയ സംഘർഷങ്ങളുടെ പേരിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ജനങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്ത് ദുരിതത്തിലായ പൂർവ്വകാല സാഹചര്യം ഉണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാക്കി ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന കുത്സിത ബുദ്ധിയിൽ നിന്ന് ഉദിച്ച ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്രമണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ഇത് ചെയ്തവരുടെയും ചെയ്യിച്ചവരുടെയും ഉദ്ദേശ്യം സംഘർഷമുണ്ടാക്കുകയെന്നതാണ് ഈ ഒരു കെണിയിൽ സംഘപരിവാർ പ്രവർത്തകർ വീഴില്ല. സംയമനത്തോടെ സമാധാനത്തോടെ പ്രവർത്തകർ ഈ സാഹചര്യത്തെ തരണം ചെയ്യും. പോലീസ് ശക്തമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നടത്തിയ ചർച്ചകളിൽ കണ്ണൂരിൽ സമാധാനം പുലരാൻ നിരവധി ധാരണകൾ ഉണ്ടാക്കിയിരുന്നു. അതിന് വിരുദ്ധമായ കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. സിപിഎം നേതൃത്വം ആത്മപരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പാർട്ടികളുടെ ഓഫീസുകൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഓഫീസുകൾ തകർക്കുന്നതുപോലെ അല്ല ആർഎസ്എസ് കാര്യാലയങ്ങൾ ആക്രമിക്കുന്നത്. അതിന് തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. സിപിഎമ്മിന്റെ ഓഫീസുകൾ ഇതേ സംഘം തന്നെ ആക്രമിക്കാൻ സാദ്ധ്യതയുണ്ട്. അക്രമികളോട് പറയാനുളളത് നിങ്ങൾ ഈ ബോംബുമായി ചെല്ലേണ്ടത് പാർട്ടിക്കുളളിൽ സാമ്പത്തിക തിരിമറി നടത്തിയവർക്ക് നേരെയും പാർട്ടിയെ പൊതുജനമദ്ധ്യത്തിൽ നാണം കെടുത്തിയവർക്ക് നേരെയുമാണ് അല്ലാതെ ആർഎസ്എസ് കാര്യാലയത്തിലേക്ക് അല്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: payyannurbomb hurledആർഎസ്എസ്വത്സൻ തില്ലങ്കേരി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies