ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 09:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുദ്ധമുഖത്ത് നിര്‍ണായകമായ 70 എംഎം റോക്കറ്റുകളുടെ ആഭ്യന്തര ഉത്പാദനം ശക്തമാക്കാന്‍ ഇന്ത്യ. ബെല്‍ജിയം ആസ്ഥാനമായുള്ള പ്രമുഖ പ്രതിരോധ കമ്പനിയായ താലെസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയില്‍ 70 എംഎം അണ്‍ഗൈഡഡ്, ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ നീക്കം. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയെ ഈ റോക്കറ്റുകളുടെ ആഗോള നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.

യുദ്ധ ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കുന്ന റോക്കറ്റ് ലോഞ്ചറുകളിലൂടെയാണ് 70 എംഎം റോക്കറ്റുകള്‍ പ്രയോഗിക്കുന്നത്. കവചിത വാഹനങ്ങള്‍, ബങ്കറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കാനാകും. 70 എംഎം റോക്കറ്റുകളുടെ പ്രധാന ആകര്‍ഷണം താരതമ്യേന കുറഞ്ഞ വിലയാണ്.

ഒരു റോക്കറ്റിന് ഏകദേശം 9.5 ലക്ഷം രൂപ വരെയാണ് ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പല മിസൈലുകള്‍ക്കും 30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വില വരാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രഹരശേഷി ഉറപ്പാക്കാന്‍ കഴിയുന്നതാണ് റോക്കറ്റുകളുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആധുനിക യുദ്ധമുഖത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കുറഞ്ഞ ചെലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. വിലകൂടിയ മിസൈലുകള്‍ ഉപയോഗിച്ച് ഓരോ ചെറിയ ലക്ഷ്യത്തെയും നേരിടുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതിനാല്‍, ചെലവ് കുറഞ്ഞ റോക്കറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകളുടെ നിര്‍മ്മാണത്തിനായി താലെസ് ഗ്രൂപ്പ് രാജ്യത്തെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് (KSSL), അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (BDL) എന്നിവയുമായി വിവിധ തലങ്ങളില്‍ കരാറുകളും ധാരണകളും നിലവിലുണ്ട്. ഭാരത് ഫോര്‍ജിന്റെ ഉപകമ്പനിയായ KSSL-ഉം താലെസും ചേര്‍ന്ന് 70 എംഎം അണ്‍ഗൈഡഡ്, ലേസര്‍ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ്.

അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസും താലെസുമായി ചേര്‍ന്ന് ഇന്ത്യയില്‍ 70 എംഎം ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനും അസംബിള്‍ ചെയ്യുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള കരാറില്‍ നേരത്തെ എത്തിയിരുന്നു. BDL-ഉം താലെസിന്റെ FZ275 ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

താലെസിന്റെ FZ275 പോലുള്ള ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ക്ക് ലേസര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലക്ഷ്യത്തെ കൂടുതല്‍ കൃത്യതയോടെ ആക്രമിക്കാന്‍ സാധിക്കും. ഇതുവഴി നിര്‍ണായകമായ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ കൃത്യമായ പ്രഹരം നടത്താന്‍ കഴിയുമെന്നാണ് സാങ്കേതിക വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ ശേഷിയുള്ള ഹെലികോപ്റ്ററുകളായ ALH രുദ്ര, LCH പ്രചണ്ഡ് എന്നിവയ്‌ക്കൊപ്പം അപ്പാച്ചെ AH-64, Mi-35 തുടങ്ങിയ ഹെലികോപ്റ്ററുകളിലും 70 എംഎം റോക്കറ്റുകള്‍ ഉപയോഗിക്കാനാകും.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 70 എംഎം ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം ഇന്ത്യയ്‌ക്കും വലിയ കയറ്റുമതി സാധ്യതയാണ് തുറക്കുന്നത്.

ഇന്ത്യയില്‍ തന്നെ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സൈന്യത്തിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാനും കഴിയും. അതോടൊപ്പം, ആഭ്യന്തര പ്രതിരോധ ഉത്പാദനം വര്‍ധിപ്പിക്കുകയും കയറ്റുമതിയിലൂടെ പുതിയ വിപണികള്‍ കണ്ടെത്തുകയും ചെയ്യാം.

ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട് ഡെ വെവറിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കരാറുകള്‍ക്കും ധാരണകള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. ബെല്‍ജിയം പ്രതിരോധമന്ത്രി തിയോ ഫ്രാങ്കനും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

70 എംഎം റോക്കറ്റ് നിര്‍മ്മാണത്തിലേക്കുള്ള ഈ നീക്കം വിജയിച്ചാല്‍, ആഭ്യന്തര പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിലേക്കുള്ള ഒരു പ്രധാന റോക്കറ്റ് നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്.

Tags: Narendra Modidefence systembelgium thales70 mm laser guided rocketsindia making
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies