വാഷിങ്ടൺ: അമേരിക്കയിൽ കുട്ടികൾക്കിടയിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നു. ജൂലൈ 7 ന് അവസാനിച്ച ആഴ്‌ച്ചയിൽ 68,000ത്തോളം കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്.അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
രാജ്യത്ത് മഹാമാരി ആരംഭിച്ചത് മുതൽ 13.8 ദശലക്ഷത്തിലധികം കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 295,000 കേസുകൾ കഴിഞ്ഞ നാല് ആഴിചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്.2022 ലെ ഇതുവരെയുളള കണക്കുകൾ പരിശോധിച്ചാൽ 5.9 ദശലക്ഷത്തിലധികം കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മഹാമാരി ആരംഭിച്ചത് മുതൽ അമേരിക്കയിലെ മൊത്തം കൊറോണ രോഗബാധിതരിൽ 18.7 ശതമാനം കുട്ടികളാണ്
കുട്ടികളിൽ ഏത് പ്രായക്കാരിലാണ് രോഗ വ്യാപനം രൂക്ഷമായതെന്ന് അറിയണമെങ്കിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കി.
കുട്ടികളുടെ ആരോഗ്യത്തെ രോഗബാധ എത്രത്തോളം ബാധിച്ചുവെന്നും പരിശോധിക്കണം. എന്നാൽ അതിലുപരി യുവാക്കളിലും കുട്ടികളിലും രോഗബാധ വരുത്തിയ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ കുറിച്ചാണ് മനസ്സിലാക്കേണ്ടതെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നു.















