വാളൻപുളി ചില്ലറക്കാരനല്ല; ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തിയാലുള്ള അഞ്ച് ഗുണങ്ങൾ ഇവയാണ് - Reasons why Tamarind could beneficial for you
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളൻപുളി ചില്ലറക്കാരനല്ല; ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തിയാലുള്ള അഞ്ച് ഗുണങ്ങൾ ഇവയാണ് – Reasons why Tamarind could beneficial for you

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:46 pm IST
FacebookTwitterWhatsAppTelegram

മധുരവും പുളിയും ഇടകലർന്ന രുചി പകരുന്ന ‘വാളൻപുളി’ മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ്. ചമ്മന്തി അരയ്‌ക്കുമ്പോൾ മുതൽ സാമ്പാർ തയ്യാറാക്കുമ്പോൾ വരെ വാളൻപുളിയെ മിക്കവരും ആശ്രയിക്കാറുണ്ട്. ചിലർ മീൻകറി പാകം ചെയ്യുമ്പോൾ കുടംപുളിക്ക് പകരമായി വാളൻപുളി ഉപയോഗിക്കുന്നു. ഇന്ത്യൻ ഭക്ഷണരീതികളിൽ ഒട്ടുമിക്ക വിഭവങ്ങളിലും പുളിയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നതാണ് പ്രത്യേകത.

ഭക്ഷ്യ വിഭവങ്ങളെ രുചികരമാക്കുക എന്ന് മാത്രമല്ല, മറ്റ് ചില സവിശേഷകതകളും പുളിക്കുണ്ട്. വിവിധതരം പ്രോട്ടീനുകൾ, ഫൈബർ, വിറ്റാമിൻ ബി1, ബി3, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം ഉയർന്ന കാർബോഹൈഡ്രേറ്റും വാളൻപുളിയിൽ അടങ്ങിയിട്ടുണ്ട്.

കാർബോഹൈഡ്രേറ്റിനോടൊപ്പം പഞ്ചസാരയുടെ അളവും പുളിയിൽ ഉള്ളതിനാൽ പ്രമേഹ രോഗികൾ കുറഞ്ഞ അളവിൽ മാത്രം പുളി ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. മറിച്ച് പ്രമേഹരോഗമില്ലാത്തയാളുകൾക്ക് ദൈനംദിന ജീവിതത്തിൽ വാളൻപുളി ഏറെ സഹായകരമാകുമെന്നാണ് കണ്ടെത്തൽ.

പുളിയുടെ ഗുണങ്ങൾ:

ശരീരഭാരം കുറയ്‌ക്കുന്നു: കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെങ്കിലും പുളിയിൽ കൊഴുപ്പിന്റെ അംശമില്ല. കൂടാതെ പുളിയിൽ അടങ്ങിയിട്ടുള്ള ഫ്‌ളേവനോയ്ഡുകളും പോളിഫെനോളുകളും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. ഇതിലുള്ള എൻസൈം എന്ന ഘടകം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ വാളൻപുളി സഹായിക്കുന്നു.

ദഹനം: വയറിലെ പേശികളെ ശക്തിപ്പെടുത്താൻ പുളിക്ക് കഴിയും. അതിനാൽ വയറിളക്കത്തിനുള്ള മികച്ച പ്രതിവിധി കൂടിയാണ് വാളൻപുളി. ദഹനപ്രശ്‌നങ്ങളെ ഒരുപരിധിവരെ സുഗമമാക്കാൻ പുളിക്ക് സാധിക്കും.

ഹൃദയത്തിന്റെ ആരോഗ്യം: പുളിയിലെ ഫ്‌ളേവനോയ്ഡുകൾ ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്‌ക്കാനും നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുവഴി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത തടയപ്പെടുന്നു. പുളിയിലടങ്ങിയിട്ടുള്ള പൊട്ടാസ്യം എന്ന ഘടകം ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതുവഴി ആരോഗ്യമുള്ള ഹൃദയത്തെ പരിപാലിക്കാൻ പുളിക്ക് കഴിയുന്നു.

പെപ്റ്റിക് അൾസർ: ചെറുകുടലിന്റെയും ആമാശയത്തിന്റെയും ആന്തരിക പാളിയിൽ രൂപപ്പെടുന്ന ഒന്നാണ് പെപ്റ്റിക് അൾസർ. ഇത് വരുന്നവർക്ക് വയറുവേദനയുണ്ടാകുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യാറുണ്ട്. വാളൻപുളിയുടെ സാന്നിധ്യം ഇത്തരത്തിൽ രൂപപ്പെടുന്ന അൾസറുകളെ ചെറുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.

കരൾ: കരളിനെ പരിപാലിക്കാൻ പുളിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. പതിവ് ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തിയാൽ കരളിൽ കൊഴുപ്പ് അടിയുന്നത് ഒഴിവാകുന്നു.

അതേസമയം ഭക്ഷണത്തിൽ പുളിയുടെ അളവ് അനിയന്ത്രിതമായാലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ ആരോഗ്യവിദഗ്ധരുടെ ശുപാർശകൾക്ക് അനുസൃതമായി മാത്രം ആഹാരത്തിൽ ഉൾപ്പെടുത്തുന്ന പുളിയുടെ അളവ് തീരുമാനിക്കുക.

Tags: Tamarind
ShareTweetSendShare

More News from this section

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

Latest News

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies