ജൂലൈ 31 ന് രാവിലെ 11 മണിക്ക് മൻ കി ബാത്ത് പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് സംസാരിക്കുന്നു . സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിനു വേണ്ടി മികച്ച ആശയങ്ങൾ അയക്കാം . രാജ്യ പുരോഗതിക്ക് ഗുണം ചെയ്യുന്ന വിലയേറിയ അഭിപ്രായങ്ങൾ എനിക്കയച്ചുതരു . നിങ്ങൾ സ്വപ്നം കാണുന്ന ഇന്ത്യക്കു വേണ്ടി നമുക്കൊരുമിച്ചു നിന്ന് അവ നടപ്പിലാക്കാം .
ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യ ദിനം സമാഗതമാവുകയാണ് . ആസാദി ക അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യം മുഴുവനും വ്യത്യസ്തങ്ങളായ പരിപാടികൾ സർക്കാരും വിവിധ സംഘടനകളും ആസൂത്രണം ചെയ്യുന്നുണ്ട് . മികച്ച ആശയങ്ങൾക്ക് നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചയെയും സ്വാധീനിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു . നിങ്ങളുടെ ആശയങ്ങൾ MyGov-ലോ NaMo എന്ന ആപ്പിലോ 1800-11-7800 എന്ന നമ്പറിൽ ബന്ധപ്പെട്ടോ പങ്കുവെക്കാവുന്നതാണ്
Comments