മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത സ്‌കൂളുകളിൽ വെള്ളിയാഴ്ച അവധി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത സ്‌കൂളുകളിൽ വെള്ളിയാഴ്ച അവധി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അധികൃതരുടെ അനുമതിയില്ലാതെ വെള്ളിയാഴ്ച അവധി നൽകുന്നതിനെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഝാർഖണ്ഡിലെ ധുംക്ക ജില്ലയിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 33 സ്‌കൂളുകളിലാണ് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നൽകുന്നത്. അധികാരികളുടെ അനുമതിയില്ലാതെ നടപടി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ അധികൃതർ റിപ്പോർട്ട് തേടി. വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ധുംകയിലെ ശിക്കാരിപ്പാറ ബ്ലോക്കിലെ പത്ത് സർക്കാർ സ്‌കൂളുകൾ, രണീശ്വർ ബ്ലോക്കിലെ എട്ട് സ്‌കൂളുകൾ, സരായാഹത്ത് ബ്ലോക്കിലെ ഏഴ്‌സ്‌കൂളുകൾ, ജമാ ബ്ലോക്കിലെ രണ്ട്, ജർമുണ്ടി ബ്ലോക്ക്, കാതികുണ്ഡ് ബ്ലോക്ക്, ധുംക ബ്ലോക്ക് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി അനുവദിക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും ഉറുദു സ്‌കൂൾ എന്ന പേരും നൽകിയിട്ടുണ്ട്.

33 സ്‌കൂളുകളിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധുംകജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് സഞ്ജയ് കുമാർ ദാസ് പറഞ്ഞു. എല്ലാ സ്‌കൂളുകളുടെയും പേരിനൊപ്പം ഉറുദു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനങ്ങളുമായി ഉറുദു സ്‌കൂളുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏത് സാഹചര്യത്തിലാണ് സർക്കാർ സ്‌കൂളുകളിൽ വെള്ളിയാഴ്ച ആഴ്ചതോറുമുള്ള അവധി നൽകുന്നതെന്നും അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഝാർഖണ്ഡിലെ ചില മുസ്ലീം ആധിപത്യ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നൽകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് തേടിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്‌തോ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച് സ്‌കൂളുകൾക്ക് അവധി നൽകിയെന്ന വിവരം ലഭിച്ചയുടൻ ജംതാര ജില്ലയിലെ ഡിഇഒ (ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ), ഡിഎസ്ഇമാർ (ജില്ലാ ടീച്ചർ സൂപ്രണ്ട്മാർ) എന്നിവരുമായി താൻ യോഗം വിളിച്ചതായും മഹ്‌തോ അറിയിച്ചിരുന്നു.

എന്നാൽ സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് അദ്ധ്യാപകരുടെ വാദം.

 

 

Tags: muslimsSchoolsmuslim majority area
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies