അട്ടപ്പാടി : അട്ടപ്പാടിയിലെ ആശുപത്രിയിൽ വീണ്ടും അനാസ്ഥ. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ല. രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. കിടപ്പ് രോഗികൾക്ക് പോലും ഇവിടെ വെള്ളമില്ലാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ രോഗികളെ പാലക്കാട് ജില്ലാശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ നടക്കേണ്ട രണ്ട് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഇവരെ 90 കിലോമീറ്റോളം അകലെയുള്ള ജില്ലാ ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. വെള്ളമില്ലാത്തതിനെ തുടർന്ന് പത്ത് രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
മോട്ടറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ഏറെ കാലമായി കോട്ടത്തറ ട്രൈബൽ ആശുപത്രിയുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരം വിവാദങ്ങൾ ഉണ്ടായിരുന്നു.
Comments