കാസർകോട്: മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഷോൺ അരുൺ (12) ആണ് മരിച്ചത്. കയ്യാർ ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ജില്ലയിൽ കനത്ത കാറ്റ് വീശിയതിനിടയ്ക്കാണ് തെങ്ങ് മറിഞ്ഞ് വീണത്. അപകടത്തിൽ പരിക്കേറ്റ ഷോണിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകനാണ് അപകടത്തിൽ മരിച്ച ഷോൺ.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായുണ്ടായ മഴക്കെടുതികളിൽ ഇന്നലെ മാത്രം നാല് പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മഞ്ചേശ്വരത്തുണ്ടായ അപകടം കൂടാതെ കോഴിക്കോട് ജില്ലയിൽ രണ്ട് പേരും വയനാട്ടിൽ ഒരാളുമാണ് മരിച്ചത്.
Comments