നേതാജിയെ ഐഎസ്ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ബിജെപി ഈ കാര്യം ഉന്നയിച്ചു പ്രസ്താവന നടത്തിയിരുന്നു . നമുക്കൊരിക്കലും ഇദ്ദേഹത്തെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല . ബിജെപി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത് . നമ്മൾ ഏറെ ആരാധിക്കുന്ന നേതാജിയെ ഐ എസ് ഐ ഏജന്റെന്ന് വിളിച്ച ഒരാളെ നമ്മൾ എന്തിനു പിന്താങ്ങുന്നു .
നാളെ ഈ വിഷയം ഉന്നയിച്ച ബിജെപി വലിയ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ സാധ്യത ഉണ്ടെന്നു അനന്തരവനായ അഖിലേഷ് യാദവിനോട് അദ്ദേഹം പറഞ്ഞു. പുരോഗമന കാഴ്ചപ്പാടിൽ വളർന്നു വന്ന സമാജ്വാദി പാർട്ടിക്ക് രാഷ്ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് ഉയർത്തികൊണ്ടുവരാൻ ആരെയും ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്.സമാജ്വാദികൾ നേതാജിയെ അപമാനിച്ചു അവസാനം വംശനാശം സംഭവിക്കുന്ന അവസ്ഥയിലായിരിക്കുന്നു . വീണ്ടും അദ്ദേഹത്തെ അപമാനിച്ച വ്യക്തിയെ തന്നെ പിന്തുണയ്ക്കുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് കഴിഞ്ഞ ദിവസം പ്രഗതിശീൽ സമാജ്വാദി പാർട്ടി പൂർണ്ണ പിന്തുണ നൽകിയത് ഇവർക്കിടയിൽ ഏറെ ചർച്ചക്ക് വഴി ഒരുക്കിയിരുന്നു . അതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തിൽ ഒരു കാര്യം അഖിലേഷിനോട് അദ്ദേഹം പറയുന്നത് .
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്തുണക്കുന്നത് വളരെ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും, തന്റെ പാർട്ടിക്ക് പരിമിതികൾ ഉണ്ടെന്നും എസ് പി യുടെ തലവനായ താങ്കൾക്ക് ഇതിൽ കൃത്യമായ നിലാപാട് സ്വീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . എന്റെ ഉപദേശം താങ്കൾ കേൾക്കണമെന്നും തീരുമാനങ്ങളിൽ മാറ്റം വരുത്തണമെന്നും ആഗ്രഹിക്കുന്നു എന്ന് ശിവപാൽ യാദവ് വ്യക്തമാക്കി
Comments