സിംഗപ്പൂർ: ഇന്ത്യൻ ബാഡ്മിന്റൺ പ്രതിഭ പി.വി.സിന്ധുവിന് സിംഗപ്പൂർ ഓപ്പൺ വനിതാ കിരിടം. ചൈനയുടെ വാംഗ് സീയിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-9, 11-21, 21-15നാണ് സിന്ധു തകർത്തത്.
സിംഗപ്പൂർ ഓപ്പൺ നേടുന്ന രണ്ടാമത്തെ വനിതാ താരമാണ് സിന്ധു. ഇതുവരെ പുരുഷ-വനിതാ താരങ്ങളിലെ മൂന്നാം കിരീട ജേതാവുമാണ് ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി.സിന്ധു. സൈന നെഹ്വാൾ 2010ലും പുരുഷ വിഭാഗത്തിൽ സായ് പ്രണീത് 2017ലും സിംഗപ്പൂർ ഓപ്പൺ മുൻപ് നേടിയിട്ടുണ്ട്.
2019ലെ ലോക ബാഡ്മിന്റൺ കിരീടം നേടിയ ശേഷം സിന്ധുവിന്റെ സുപ്രധാന കിരീട നേട്ടമാണ് സിംഗപ്പൂരിലേത്. മലേഷ്യ, ഇന്തോനേഷ്യ ഓപ്പണുകളിൽ സിന്ധു ക്വാർട്ടറിലും ഒന്നാം റൗണ്ടിലും പുറത്താവുകയായിരുന്നു.
Comments