'കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ....': കർക്കിടകത്തിൽ ഉത്തരമലബാറിലെ കലിയന് കൊടുക്കൽ ചടങ്ങിനെക്കുറിച്ചറിയാം: വീഡിയോ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ….’: കർക്കിടകത്തിൽ ഉത്തരമലബാറിലെ കലിയന് കൊടുക്കൽ ചടങ്ങിനെക്കുറിച്ചറിയാം: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 09:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മഴ കലിതുള്ളി തിമിർത്തു പെയ്യുന്ന സമയമാണ് കർക്കിടക മാസം. മലയാളികളുടെ ആചാരാനുഷ്ടാനങ്ങളുമായി അഭേദ്യമായ ബന്ധമുള്ള മാസം പുണ്യമാസമായാണ് കൊണ്ടാടുന്നത്. കർക്കിടകമാസാരംഭത്തിൽ ഉത്തരമലബാറിൽ അനേകം വ്യത്യസ്തമായ ചടങ്ങുകൾ നടക്കാറുണ്ട്. അതിൽ കർക്കിടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും പുലരുവാനും നടത്തുന്ന ചടങ്ങാണ് കലിയന് കൊടുക്കൽ ചടങ്ങ്. ഗൃഹാതുര സ്മരണകൾ ഉണർത്തി ഇന്നും കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഈ ചടങ്ങുകൾ നടത്താറുണ്ട്.

കലിയനെ പ്രസാദിപ്പിച്ചാൽ അനിഷ്ടകാരിയായ ചേട്ടാ ഭഗവതി പുറത്ത് പോകുമെന്നാണ് വിശ്വാസം. ഇതിനായി ഏറെ കൗതുകമുണർത്തുന്ന ചടങ്ങാണ് നടത്തുന്നത്.

ഇതിനായി ആദ്യം വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കൾ കളയുന്നതോടെ ഐശ്വര്യദേവതയ്‌ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് വിശ്വാസം.

തുടർന്ന് വാഴത്തടയും ഈർക്കിലും ഉപയോഗിച്ച് ഒരു കൂടുണ്ടാക്കും. പശുക്കളെ പാർപ്പിക്കാനുള്ള ആലയാണിതെന്നാണ് സങ്കൽപ്പം. പ്ലാവിൻ ചുവട്ടിലാണ് കൂടുണ്ടാക്കുക. അതിന് സമീപമായി ഏണി, ഉണ്ടാക്കിവെക്കും. പഴുത്ത പ്ലാവില കൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.

മുറത്തിൽ നാക്കില വിരിച്ച് അതിൽ കൂടും ഏണിയും പ്ലാവില കൊണ്ടുണ്ടാക്കിയ വസ്തുക്കളും എടുത്ത് വെച്ച് ഇലയിൽ ചോറും കറികളും വിളമ്പിവെയ്‌ക്കും. സന്ധ്യ മയങ്ങിയാൽ വീട്ടിലെ മുതിർന്നയാൾ ചൂട്ടുകത്തിച്ച് മുൻപിൽ നടക്കും. അതിന് പിന്നിലായി കിണ്ടിയിൽ വെള്ളവും ,മുറവുമായി കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നാലെ നടക്കും.

വീഡിയോ കാണാം

കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ ആർത്ത് വിളിച്ച് വീട്ടിനു ചുറ്റും നടക്കും. ഒടുവിൽ ഇതെല്ലാം പ്ലാവിന്റെ ചുവട്ടിൽ കൊണ്ടു വെച്ച് പ്ലാവിൽ ചരലു വിരി എറിയും.. പ്ലാവ് അടുത്തവർഷം നിറച്ചും കായ്‌ക്കാനാണിത്. പിന്നാലെ വെളിച്ചേമ്പും കൂവയും പറിച്ച് പുരപ്പുറത്തേക്കെറിയും. വീട്ടിൽ സമ്പദ്‌സമൃദ്ധിയുണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് എല്ലാവരും വീട്ടിലേയ്‌ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.

 

Tags: Special
ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies