ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്ക് വധഭീഷണി ഉണ്ടെന്ന് ബിജെപി എംപി കിറോഡി ലാല്‍ മീണ. ഇസ്ലാമികവാദികളില്‍ നിന്നും ഭീഷണി ഉള്ള കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. കിറോഡി ലാലിന്റെ ഒരു മാസത്തെ ശമ്പളം കനയ്യലാലിന്റെ കുടുംബത്തിന് നല്‍കിയതിന് പിന്നാലെയാണ് സംഭവം.
എന്നാല്‍ ഇത്തരം ഭീഷണികളെ താന്‍ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ ജിഹാദികളെയും അവരെ പിന്തുണയ്ക്കുന്നവരേയും തുറന്ന് കാട്ടുന്നത് ഇനിയും തുടരും. അതിന്റെ പേരില്‍ മരിക്കേണ്ടി വന്നാലും പ്രശ്നമില്ല. അതിനും തയ്യാറാണെന്നും’ അദ്ദേഹം പറയുന്നു. കാദിര് അലി എന്നയാളാണ് എംപിയെ ഭീഷണിപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അദ്ദേഹം കത്തയച്ചു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് കനയ്യലാലിനെ ഇസ്ലാമികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
Comments