തിരുവനന്തപുരം : ഗർഭിണിയായ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. വക്കം സ്വദേശി സുനുവിന്റെ ഭാര്യ മുപ്പത്തിയഞ്ചുകാരിയായ രഞ്ജിനിയാണ് മരിച്ചത്.
യുവതിയുടെ മരണത്തിൽ ഭർതൃപീഡനം ആരോപിച്ച് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് .
Comments