മത്സരയോട്ടം, മയക്കുമരുന്ന്, ഗേൾ ഫ്രണ്ട് സ്വാപ്പിംഗ്; യുവജനതയുടെ അപകടകരമായ ജീവിതം; എയ്ഡ്സ് വർദ്ധിക്കുമെന്ന് ആശങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്സരയോട്ടം, മയക്കുമരുന്ന്, ഗേൾ ഫ്രണ്ട് സ്വാപ്പിംഗ്; യുവജനതയുടെ അപകടകരമായ ജീവിതം; എയ്ഡ്സ് വർദ്ധിക്കുമെന്ന് ആശങ്ക

Kerala in race to become country's drug capital

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 09:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മത്സരയോട്ടം നടത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതും ആളുകൾ മരിക്കുന്നതുമെല്ലാം ഇന്ന് കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറുകയാണ്. കേവലമൊരു മത്സരയോട്ടം എന്ന നിലയിൽ മാത്രം കാണാൻ കഴിയുന്ന അവസ്ഥയിലല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അപകടങ്ങളുണ്ടാകുന്നതിനപ്പുറം സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന മറ്റ് ഗുരുതരമായ സംഭവങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഇത് വലിയ ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്.

യുവാക്കളിൽ മയക്ക് മരുന്നുപയോഗം കാര്യമായി വർദ്ധിച്ചു വരുന്നത് മനസ്സിലാക്കാൻ ദിനം പ്രതിയുള്ള വാർത്തകൾ മാത്രം ശ്രദ്ധിച്ചാൽ മതി. എം.ഡി.എം.എ പിടികൂടാത്ത ഒരു ദിവസവുമില്ല ഇന്ന് കേരളത്തിൽ. വലിയതോതിൽ കഞ്ചാവും മറ്റ് അനുബന്ധ മയക്ക് മരുന്നുകളും യുവ സമൂഹത്തിലേക്ക് പടർന്ന് കഴിഞ്ഞിരിക്കുന്നു. തൊട്ട് മുൻപുള്ള തലമുറ മദ്യപാനത്താൽ പ്രശ്നങ്ങൾ നേരിട്ടുവെങ്കിൽ പുതിയ തലമുറ അതിലും അപകടരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തുന്നതിൽ മയക്ക് മരുന്നിന് അടിമകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.

ഒരു കാലത്ത് സർക്കാരിന്റെ ബോധവത്കരണവും സമൂഹത്തിന്റെ ജാഗ്രതയും മൂലം നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞ എയ്ഡ്സ് എന്ന മഹാമാരിയും ഇതോടൊപ്പം പടരാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. മത്സരയോട്ടവും മയക്കു മരുന്നും ഒപ്പം ഗേൾ ഫ്രണ്ടിനെ വച്ചു മാറലും ഇന്ന് സാധാരണ സംഭവങ്ങളായി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്‌ എയ്ഡ്സ് പകരുന്നത്. അത്രയുമില്ലെങ്കിലും മയക്ക് മരുന്നുപയോഗത്തിനുള്ള സിറിഞ്ച് വഴിയും ഇത് പകരാം. മയക്ക് മരുന്ന് ഉപയോഗം കൂടുന്നതിനൊപ്പം എയ്ഡ്സ് പകരുന്നതിന്റെ ആശങ്കയും ഇതു കൊണ്ടാണ് വർദ്ധിക്കുന്നത്.ലൈംഗിക അരാജകത്വവും മയക്ക് മരുന്നിന്റെ ഉപയോഗവും എയ്ഡ്സിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ എതിരഭിപ്രായമില്ല.

മയക്ക് മരുന്നുപയോഗവും അതിനൊപ്പം മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന മത്സരയോട്ടവും സ്പോട്സ് എന്ന നിലയിൽ ഇതിനെ സമീപിക്കുന്നവരെയാണ് ബാധിക്കുന്നത്. പലയിടങ്ങളിലും അപകടകരമായി മാറുന്ന മത്സരയോട്ടത്തിനെതിരെ ജനങ്ങൾ സംഘടിച്ചു കഴിഞ്ഞു. ഇതിനൊപ്പം അത്യാവശ്യമായി പൊതു സമൂഹം ഇടപെടേണ്ട ഒരു ഗുരുതര പ്രശ്നമാണ് വർദ്ധിച്ചു വരുന്ന മയക്കുമരുന്നുപയോഗം. സ്കൂൾ കുട്ടികളെ അടക്കം ഇത്തരക്കാർ ലക്ഷ്യമിടുന്നത് സമൂഹത്തിന്റെ ഭാവിയെത്തന്നെ അപകടപ്പെടുത്തുന്നതാണ്.

Tags: AIDSDrugsmdmaBIKE RACING
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies