ഇ പി ജയരാജനെയും പി കെ ശ്രീമതിയെയും ഞെട്ടിച്ച എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ സിപിഎം? പാർട്ടി നേതാവ് ഐ പി ബിനുവിനുളള പങ്ക് മറച്ചുവച്ച് പോലീസ്; ജനം ടിവി പുറത്തുവിട്ട വിവരങ്ങളിൽ പകച്ച് സിപിഎം നേതൃത്വം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ പി ജയരാജനെയും പി കെ ശ്രീമതിയെയും ഞെട്ടിച്ച എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ സിപിഎം? പാർട്ടി നേതാവ് ഐ പി ബിനുവിനുളള പങ്ക് മറച്ചുവച്ച് പോലീസ്; ജനം ടിവി പുറത്തുവിട്ട വിവരങ്ങളിൽ പകച്ച് സിപിഎം നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 01:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് കണ്ടെത്തൽ. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവകടന്നുപോയത് . എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഇതിൽ വ്യക്തതയില്ലെന്ന് കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ ദൃശ്യങ്ങളും ഇപ്പോൾ മറച്ചു പിടിക്കുകയാണ്. അതേസമയം വിജയുടെ കോൾരേഖകളും പോലീസ് പരിശോധിച്ചു.

സംഭവം നടന്ന 01-07-2022 രാവിലെ 6:45ന് വിജയുടെ 9961989425 എന്ന നമ്പറിലേക്ക് 9387757805 എന്ന നമ്പറിൽ നിന്ന് 10 സെക്കൻഡ് ദൈർഘ്യമുള്ള സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ ഇതൊന്നും അന്വേഷണത്തിൽ എവിടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പരാമർശിച്ചില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കാനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചുള്ളൂ.

ഇതിനിടയിൽ പോലീസ് പിടികൂടിയ ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തു.

ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടി. തുടർന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്തെ സിഡിആർഉം, പടക്കമേറ നടക്കുന്നതിന്റെ മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്.

Tags: CPMAKG CENTRE ATTACK
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies