കോഴിക്കോട്: നികുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഒരു ബസിനെതിരെ കൂടി നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസിന് പിഴ ചുമത്തികൊണ്ട് മലപ്പുറം ആർടിഒ നോട്ടീസ് അയച്ചു. 37,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ബസ് നിലവിൽ വിമാനത്താവളത്തിനകത്താണ് അവിടെ നിന്ന് പുറത്തിറക്കിയാൽ മാത്രമേ കസ്റ്റഡിയിലെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വിമാനത്താവളത്തിൽ ഓടുന്ന മറ്റൊരു ഇൻഡിഗോ ബസിനും കൂടി നോട്ടീസ് നൽകിയിട്ടുണ്ട്. നികുതി അടയ്ക്കാനാണ് കൊണ്ടോട്ടി ജോയിന്റ് ആർടിഒ നോട്ടീസ് നൽകിയത്.
വിമാനത്താവളത്തിൽ ഓടുന്ന പല വണ്ടികളും നകുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. വണ്ടി നമ്പർ വഴിയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകും പിഴയടച്ചില്ലെങ്കിൽ വണ്ടി പിടിച്ചെടുക്കും.
Comments