ശ്രീനഗർ: എല്ലാ ചർച്ചകളിലേയും തീരുമാനങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനയുടെ കുതന്ത്രങ്ങൾ പുറത്താക്കി ഉപഗ്രഹ ചിത്രങ്ങൾ. അതിർത്തി രാജ്യങ്ങളുടെ മേഖലകളിൽ ചൈനയുടെ കാലങ്ങളായുള്ള കടന്നുകയറ്റം തുടരുന്ന തെളിവുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഭൂട്ടാൻ നിരന്തരം ചൈനയുടെ ഭീഷണി നേരിടുന്ന അതിർത്തിയിലാണ് ചൈന രണ്ടു ഗ്രാമങ്ങൾ പണിതീർത്തിരിക്കുന്നത്.
ഭൂട്ടാൻ അതിർത്തിയിൽ ദോക്ലാം മേഖലയിലെ ഗ്രാമങ്ങളുടെ ചിത്രമാണ് പുറത്തുവന്നത്. ഭൂട്ടാന്റെ കിഴക്കൻ അതിർത്തിയിൽ 9 കിലോമീറ്റർ മാത്രം ദൂരത്താണ് ഗ്രാമം പണിതീർത്തി രിക്കുന്നത്. പ്രദേശിക മാദ്ധ്യമങ്ങൾ ഭൂട്ടാനിൽ നിന്ന് അതീവ ഗൗരവത്തോടെയാണ് വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ആമോ ചൂ നദിയുടെ കരയിലാണ് ചൈനയുടെ രണ്ടാമത്തെ ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. ദോക്ലാം മേഖലയിൽ ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തികളെ ബന്ധിപ്പിക്കുന്ന മൂന്നു റോഡുകൾ സംഗമിക്കുന്ന മേഖലയ്‌ക്കടുത്താണ് ഗ്രാമം.
2017ൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ ചെറുത്തുനിൽപ്പാണ് അപ്രതീക്ഷിതമായ ചൈനയുടെ അതിർത്തി ലംഘനം ദോക്ലാമിൽ വിഫലമാക്കിയത്. എന്നാൽ അധികം പിന്നോട്ട് മാറാതിരുന്ന ചൈന ഭൂട്ടാന്റെ സ്വതന്ത്രപരമാധികാരത്തെ വെല്ലുവിളിച്ചാണ് ഗ്രാമങ്ങൾ പണിതിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ മറ്റെല്ലാ അതിർത്തികളിലും ചെയ്യുന്ന പോലെ റോഡുകൾ പണിതാണ് ചൈന അന്താരാഷ്‌ട്ര അതിർത്തികളെ സമർത്ഥമായി ലംഘിക്കു ന്നത്.















