കോഴിക്കോട്; പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈർപ്പാ പൊയിൽ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകനായ ഒന്നരവസുകാരൻ ശബരിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
കുട്ടിയെ ഉറക്കികിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്ന.ഇതിനിടെ കുഞ്ഞിന്റെ ശബ്ദംകേൾക്കാത്തതിനാൽ അല്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കുഞ്ഞിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Comments